മാനനഷ്ടക്കേസ് നല്‍കുമെന്ന് യുവരാജിന്റെ മാതാവ്

മാനനഷ്ടക്കേസ് നല്‍കുമെന്ന് യുവരാജിന്റെ മാതാവ്

 

ന്യൂഡല്‍ഹി: കുടുംബത്തിനെതിരെ മോശം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മുന്‍ മരുമകള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ മാതാവ്. യുവരാജിന്റെ സഹോദര ഭാര്യയായിരുന്ന ആകാന്‍ഷ ശര്‍മക്കെതിരെയാണ് താരത്തിന്റെ അമ്മയായ ഷബ്‌നം രംഗത്തെത്തിയത്.

യുവരാജ് സിംഗും കുടുംബവും ലഹരി ഉപയോഗിക്കുന്നവരാണെന്ന് ഒരു ചാനല്‍ പരിപാടിക്കിടെ ആകാന്‍ഷ കഴിഞ്ഞ ദിവസം പ്രസ്താവിച്ചതിനെതിരെയാണ് ഷംബ്‌നത്തിന്റെ പ്രതികരണം. രാജ്യത്തിന് വേണ്ടി പരിശ്രമിക്കുന്ന തന്റെ മകനെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ആകാന്‍ഷയുടെ ആരോപണങ്ങളെന്ന് ഷബ്‌നം പറഞ്ഞു.

ടെലിവിഷന്‍ ചാനലില്‍ വന്ന ദൃശ്യങ്ങള്‍ തെളിവായി ഉള്‍പ്പെടുത്തിയാണ് യുവരാജിന്റെ മാതാവ് നിയമ നടപടിക്കൊരുങ്ങുന്നത്. ഇപ്പോള്‍ യുവരാജ് സിംഗും ബോളിവുഡ് നടി ഹസല്‍ കീച്ചുമായുള്ള വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കുള്ള തിരക്കിലാണ് ഷബ്‌നം.

Comments

comments

Categories: Sports