സ്ത്രീകള്‍ പുരോഹിതരാകുന്നതിനുള്ള വിലക്ക് എക്കാലത്തേക്കും: ഫ്രാന്‍സിസ് പാപ്പ

സ്ത്രീകള്‍ പുരോഹിതരാകുന്നതിനുള്ള വിലക്ക് എക്കാലത്തേക്കും: ഫ്രാന്‍സിസ് പാപ്പ

റോം: സ്ത്രീകള്‍ പുരോഹിതരാകുന്നത് വിലക്കി കൊണ്ടുള്ള റോമന്‍ കത്തോലിക്ക സഭയുടെ നിലപാട് മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും, വിലക്ക് എക്കാലത്തേക്കും നിലനില്‍ക്കുമെന്നും ഫ്രാന്‍സിസ് പാപ്പ ചൊവ്വാഴ്ച പറഞ്ഞു.

സ്വീഡന്‍ സന്ദര്‍ശിച്ചതിനു ശേഷം റോമിലേക്ക് മടങ്ങുന്നതിനിടെ വിമാനത്താവളത്തില്‍വച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
സ്ത്രീകള്‍ പുരോഹിതരാകുന്നതിനെ വിലക്കി കൊണ്ട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1994ല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിലപാട് തന്നെയാണ് തനിക്ക് ഉള്ളതെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
ആഗോളതലത്തില്‍ പുരോഹിതരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പൗരോഹിത്യം അനുവദിക്കണമെന്ന് പല കോണുകളില്‍നിന്നും ആവശ്യമുയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ജോണ്‍ പോള്‍ പാപ്പയുടെ മാര്‍ഗനിര്‍ദേശം ഫ്രാന്‍സിസ് പാപ്പ മാറ്റത്തിന് വിധേയമാക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജോണ്‍ പോള്‍ പാപ്പയുടെ നിലപാട് പിന്തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കിയതോടെ സ്ത്രീകളുടെ പൗരോഹിത്യം സഭ അനുവദിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

Comments

comments

Categories: Slider, World