ഫ്രഷ് ഡെസ്‌ക് 55 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

ഫ്രഷ് ഡെസ്‌ക് 55 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

 

ക്ലൗഡ് അധിഷ്ഠിത ഉപഭോക്തൃ സേവനദാതാക്കളായ ഫ്രഷ് ഡെസ്‌ക് 55 മില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണം നടത്തി. സെക്വയ കാപ്പിറ്റല്‍ ഇന്ത്യ, ആക്‌സെല്‍ കമ്പനികളാണ് ഫ്രെഷ് ഡെസ്‌കില്‍ നിക്ഷേപിച്ചിട്ടുള്ളത്. പുതിയ നിക്ഷേപത്തോടെ ഇതുവരെ ഫ്രഷ് ഡെസ്‌ക് സമാഹരിച്ച തുക 150 മില്യണ്‍ ഡോളര്‍ കവിഞ്ഞു.

ആഴ്ചകള്‍ക്കു മുന്‍പ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ചാറ്റിമിറ്റി എന്ന കമ്പനിയെ ഫ്രഷ് ഡെസ്‌ക് ഏറ്റെടുത്തിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഫ്രെഷ് ഡെസ്‌ക് ഏറ്റെടുക്കുന്ന 14-മത്തെ കമ്പനിയാണ് ചാറ്റിമിറ്റി. ഏപ്രില്‍ 2015-ലെ അവസാനവട്ട നിക്ഷേപ സമാഹരണത്തിനു ശേഷം ഉപഭോക്താക്കളുടെ എണ്ണം 80,000 ആയതായി ഫ്രെഷ് ഡെസ്‌ക് അവകാശപ്പെട്ടിരുന്നു.

Comments

comments

Categories: Branding