യുഎസ് ചിപ്പ് നിര്‍മ്മാണമേഖലയില്‍ നിക്ഷേപത്തിന് സാംസംഗിന്റെ പദ്ധതി

യുഎസ് ചിപ്പ് നിര്‍മ്മാണമേഖലയില്‍ നിക്ഷേപത്തിന് സാംസംഗിന്റെ പദ്ധതി

ടെക്‌സാസിലെ ഒാസ്റ്റിനില്‍ സിസ്റ്റം ചിപ്പ് നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി സാംസംഗ് ഇലക്ട്രോണിക്‌സ് അറിയിച്ചു. യുഎസ് വിപണിയിലെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്താണ് നടപടി. ഇന്റല്‍ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ചിപ്പ് നിര്‍മ്മാതാക്കളാണ് സാംസംഗ്. സെമികണ്ടക്ടര്‍ വിഭാഗത്തില്‍ മെമ്മറി ചിപ്പുകളുടെ വില്‍പ്പനയില്‍ നിന്നാണ് കമ്പനി പ്രധാന വരുമാനം നേടുന്നത്. സാംസംഗിന്റെ എക്‌സിനോസ് മൊബീല്‍ പ്രോസസര്‍ ഉള്‍പ്പെടയുള്ള ഉല്‍പ്പന്നങ്ങളുടെ ബിസിനസും ക്വാല്‍കോം, എന്‍വിഡിയ തുടങ്ങിയവരുമായുള്ള സഹകരണവും വര്‍ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Branding