വാങ്കറിലെ ഓഹരികള്‍ ഏറ്റെടുക്കുന്നത് ഒവിഎല്‍ പൂര്‍ത്തിയാക്കി

വാങ്കറിലെ ഓഹരികള്‍  ഏറ്റെടുക്കുന്നത് ഒവിഎല്‍ പൂര്‍ത്തിയാക്കി

 

ന്യൂഡെല്‍ഹി: റഷ്യയിലെ വാങ്കര്‍ എണ്ണപ്പാടത്തിലെ 11 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് ഒവിഎല്‍ (ഒഎന്‍ജിസി വിദേശ് ലിമിറ്റഡ്) അറിയിച്ചു. 11 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനുവേണ്ടി വിദേശ ബാങ്കുകളില്‍ നിന്ന് 930 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു-ഒവിഎല്‍ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ നരേന്ദ്ര കെ വെര്‍മ പറഞ്ഞു.
റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റില്‍ നിന്ന് വാങ്കറിലെ 15 ശതമാനം ഓഹരികള്‍ ഒവിഎല്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. പുതിയ ഏറ്റെടുക്കലും കൂടി പൂര്‍ത്തിയാകുമ്പോള്‍ വാങ്കറിലെ 7.3 മില്ല്യണ്‍ ടണ്‍ എണ്ണ ഒവിഎല്ലിന് ലഭിക്കും. വായ്പകള്‍ തിരിച്ചടയ്ക്കുക ലക്ഷ്യമിട്ട് വരുന്ന ഒന്‍പത് മാസത്തിനുള്ളില്‍ ദീര്‍ഘകാല സാമ്പത്തിക ഉടമ്പടികളില്‍ കമ്പനി ഏര്‍പ്പെടുമെന്ന് വെര്‍മ വ്യക്തമാക്കി. ഒവിഎല്ലിന് പുറമെ ഒായില്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോ റിസോഴ്‌സസ് എന്നിവയുടെ കണ്‍സോര്‍ഷ്യവും വാങ്കറിലെ 23.9 ശതമാനം ഓഹരികള്‍ നേടിയെടുത്തിട്ടുണ്ട്. വാങ്കര്‍ നെഫ്റ്റില്‍ 50.1 ശതമാനം ഓഹരികള്‍ കൈവശംവെയ്ക്കുന്നത് റോസ്‌നെഫ്റ്റാണ്.
ഉല്‍പ്പാദനത്തിന്റെ കാര്യമെടുത്താല്‍ റോസ്‌നെഫ്റ്റിന്റെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണ് വാങ്കറിലേത്. റഷ്യയുടെ ആകെ എണ്ണ ഉല്‍പ്പാദനത്തിന്റെ നാലു ശതമാനം കൈയാളുന്നത് വാങ്കറാണ്. പ്രതിദിനം 4,10,000 ബാരല്‍ ക്രൂഡോയില്‍ വാങ്കറില്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇതില്‍ 1,07,000 ബാരല്‍ ക്രൂഡോയില്‍ ഒവിഎല്ലിന് ലഭിക്കും.

Comments

comments

Categories: Branding