നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് 2016

നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് 2016

കൊച്ചി: ആരോഗ്യപരിപാലന മേഖലയിലെ പുരസ്‌കാരങ്ങളിലൊന്നായ നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് 2016 ലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരളത്തില്‍ നിന്നുള്ള മൂന്ന് ആശുപത്രികള്‍ക്ക് അവാര്‍ഡ് ലഭിച്ചു. ആരോഗ്യ പരിപാലന രംഗത്തെ നൂതനാശയങ്ങളെയും, മുന്‍നിര പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് എല്ലാവര്‍ഷവും നാഷണല്‍ ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി വരുന്നത്.

ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ 5 വിഭാഗങ്ങളിലായി 62 വിജയികള്‍ക്കാണ് നല്‍കിയത്. ദക്ഷിണേന്ത്യയിലെ മികച്ച കാന്‍സര്‍ കെയര്‍ സെന്ററിനുള്ള അവാര്‍ഡ് തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിച്ചു. കേരളത്തിലെ മികച്ച ഇഎന്‍ടി ഹോസ്പിറ്റലിന് മലപ്പുറം അസ്സെന്റ് ഇഎന്‍ടി ഹോസ്പിറ്റലും മികച്ച മള്‍ട്ടി സ്‌പെഷ്യാല്‍റ്റി ഹോസ്പിറ്റലിന് കോഴിക്കോട് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും പുരസ്‌കാരം ഏറ്റുവാങ്ങി.

ന്യൂഡെല്‍ഹി ഷാന്‍ഗ്രി-ലാ ഇറോസ് ഹോട്ടലില്‍ ആരോഗ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

Comments

comments

Categories: Branding