ശാന്തിഗിരിയില്‍ കേരളപിറവിദിനം ആഘോഷിച്ചു

ശാന്തിഗിരിയില്‍ കേരളപിറവിദിനം ആഘോഷിച്ചു

പോത്തന്‍കോട്: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ആഘോഷപരിപാടി കുവൈത്ത് രാജകുടുംബാംഗവും എല്‍ജോണ്‍ യുണൈറ്റഡ് കമ്പനി ചെയര്‍മാനുമായ ഡോ. അഡ്‌നാന്‍ അലിദാന്‍ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി യോഗത്തിന് അധ്യക്ഷത വഹിച്ചു. കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് മലയാളികള്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ, നൈപുണ്യരംഗത്ത് കേരളീയര്‍ ലോകത്തിന് മാതൃകയാണ്. ഇന്ത്യയും മറ്റ് രാജ്യങ്ങളുമായുള്ള സാംസ്‌കാരിക വിനിമയത്തില്‍ മലയാളികള്‍ എന്നും മുഖ്യമായ സ്ഥാനം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാമി പ്രണവശുദ്ധന്‍, സ്വാമി ഗുരുസവിധ്, അഡ്വ. ടി കെ.രാജേഷ് കുമാര്‍, കൃഷ്ണന്‍ ഉണ്ണിപ്രസാദ്, ജിജോ മാത്യു, ബൈജു ഡി തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

comments

Categories: Branding