മൗറീഞ്ഞോ ഷൈ്വന്‍സ്റ്റീഗറെ ടീമിലുള്‍പ്പെടുത്തി

മൗറീഞ്ഞോ ഷൈ്വന്‍സ്റ്റീഗറെ ടീമിലുള്‍പ്പെടുത്തി

 

ലണ്ടന്‍: ടീമില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗറെ തിരികെ വിളിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ ഹോസെ മൗറീഞ്ഞോ.

ഹോസെ മൗറീഞ്ഞോ യുണൈറ്റഡിന്റെ കോച്ചായി സ്ഥാനമേറ്റതിന് ശേഷം ഷൈ്വന്‍സ്റ്റീഗറിന് തന്റെ ഗെയിം പ്ലാനില്‍ ഇടമില്ലെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. സീനിയര്‍ സ്‌ക്വാഡിനൊപ്പം പരിശീലനം നടത്താനും അനുവദിച്ചിരുന്നില്ല. ലൂയിസ് വാന്‍ഗാലിന് പകരം മാഞ്ചസ്റ്ററിലേക്ക് മൗറീഞ്ഞോ വന്നതോടെയാണ് സൂപ്പര്‍ താരത്തിന് ടീമില്‍ ഇടം നഷ്ടമായത്.

എന്നാല്‍ കഴിഞ്ഞ ദിവസം താരത്തെ മൗറീഞ്ഞോ പ്രധാന ടീമിനൊപ്പം പരിശീലനത്തിനായി ഇറക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിക്കാന്‍ ബുദ്ധിമുട്ടുന്നതിനാലും ആരാധകരുടെ ആവശ്യ പ്രകാരവുമാണ് ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിന്റെ മുന്‍ ഇതിഹാസ താരത്തെ ഫസ്റ്റ് ടീമിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്.

Comments

comments

Categories: Sports