ഐസിഎഐ ദ്വിദിന ദേശീയ സമ്മേളനം കൊച്ചിയില്‍

ഐസിഎഐ ദ്വിദിന ദേശീയ സമ്മേളനം കൊച്ചിയില്‍

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) ന്യൂഡെല്‍ഹിയുടെ പരോക്ഷ നികുതി കമ്മിറ്റിയും എറണാകുളം ശാഖയും സംയുക്തമായി ചരക്ക് സേവന നികുതിയെ സംബന്ധിച്ച് റിനൈ ഹോട്ടലില്‍ നവംബര്‍ 4, 5 തീയതികളില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. കേരള സംസ്ഥാന ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് സര്‍വീസ് ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു വിശിഷ്ടാ തിഥിയായിരിക്കും. ഐസിഎഐ പരോക്ഷ നികുതി കമ്മിറ്റി ചെയര്‍മാന്‍ മധുകര്‍ എന്‍ ഹിറഗം ഗെയും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ബാബു എബ്രഹാം കള്ളിവയലിലും ചടങ്ങില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യും.

ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരായ മധുകര്‍ എന്‍ ഹിറഗംഗെ (ബെംഗളൂരു), സുനില്‍ ഗബ്ബാവാല (മുംബൈ), അശോക് ബാത്ര (ന്യൂഡെല്‍ഹി), ജത്തിന്‍ ക്രിസ്റ്റഫര്‍ (ബെംഗളൂരു)), അഡ്വക്കേറ്റ് വി രഘുരാ മന്‍ (ബെംഗളൂരു) എന്നിവര്‍ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 1000 ലേറെ പ്രൊഫഷണലുകളുടെ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതായി സെമിനാര്‍ കണ്‍വീനര്‍ ബാബു എബ്രഹാം കള്ളിവയലിലും സെമിനാര്‍ കോ-ഓഡിനേറ്റര്‍ ടി എന്‍ സുരേഷും പറഞ്ഞു.

Comments

comments

Categories: Branding