ഇടെക്കി ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ഇടെക്കി ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

 

വിശാഖപട്ടണം: സാങ്കേതിക മേഖലയിലെ ഉദ്യോഗാര്‍ഥികളെ ഓണ്‍ലൈന്‍ അഭിമുഖം നടത്തി ടെക് കമ്പനികളുടെ നിയമന നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഇടെക്കി ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഫ്‌ളോറിഡയിലെ ടാംപ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇടെക്കി വിശാഖപട്ടണം കേന്ദ്രമാക്കിയാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

ആന്ധ്ര സ്വദേശിയായ ബാല നെമണിയാണ് ഇടെക്കിയുടെ ഉടമസ്ഥതയുള്ള ആംസൂര്‍ ടെക്‌നോളജീസിന്റെ സ്ഥാപകന്‍. ഉദ്യോഗാര്‍ഥികളുടെ സാങ്കേതികപരിജ്ഞാനം സംബന്ധിച്ച് തൊഴിലുടമകള്‍ക്കു വ്യക്തമായ ധാരണ ലഭിക്കുന്നതിനു വേണ്ടിയാണ് ഇടെക്കിക്കു രൂപം നല്‍കിയതെന്ന് ബാല നെമണി പറഞ്ഞു. സാമ്പ്രദായിക ടെക് കമ്പനികള്‍ ഉദ്യോഗാര്‍ഥികളുടെ കഴിവ് മാത്രം കേന്ദ്രീകരിച്ച് നിയമനങ്ങള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇടെക്കി അനുഭവപരിചയത്തിനും കൂടി പ്രാമുഖ്യം നല്‍കുന്നതായി ബാല നെമണി വ്യക്തമാക്കി. ഇത് ഉദ്യോഗാര്‍ഥികളുടെ ആത്മസംതൃപ്തി ഉയര്‍ത്തുന്നതോടൊപ്പം സാമ്പ്രദായികമായ റിക്രൂട്ട്‌മെന്റ് സമീപനങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ സഹായിക്കുമെന്നും ബാല നെമണി അഭിപ്രായപ്പെട്ടു.

അബ്‌സൊല്യൂട്ട് ഡാറ്റ, സ്‌കെലീന്‍ വര്‍ക്ക്‌സ്, എന്‍പിഡി ഗ്ലോബല്‍, കണ്‍വീന്‍ ടെക്‌നോളജീസ്, ബിസിന്റെക്‌സ് മുതലായവരാണ് ഇടെക്കിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍. 24 മണിക്കൂറിനുള്ളില്‍ ഉദ്യോഗാര്‍ഥികളുടെ സാങ്കേതിക മേഖലയിലുള്ള വൈദഗ്ധ്യം സംബന്ധിച്ച വ്യക്തമായ നിരീക്ഷണം തൊഴില്‍ദാതാക്കളായ കമ്പനികള്‍ക്ക് ഇടെക്കി നല്‍കും.

Comments

comments

Categories: Branding