കയര്‍ഫെഡിന് പുരസ്‌കാരം

കയര്‍ഫെഡിന് പുരസ്‌കാരം

 

ആലപ്പുഴ: കയര്‍ഫെഡിന് കേന്ദ്ര സൂക്ഷ്മ, ചെറുകിട-ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ മികച്ച വ്യവസായ സംരംഭങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ലുധിയാനയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കയര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ സായികുമാര്‍ കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ദേശീയതലത്തില്‍ കയറുല്‍പ്പന്നങ്ങളുടെ മികച്ച ഡീലര്‍, കയറിന്റെ അഭ്യന്തര വിപണി വികസിപ്പിച്ച സ്ഥാപനം, പാരമ്പര്യേതര നൂതന കയര്‍ ഉല്‍പ്പന്നങ്ങളായ കയര്‍ ഭൂവസ്ത്രം, കയര്‍ പിത്ത് തുടങ്ങിയവ വികസിപ്പിച്ചു വിപണനം നടത്തിയ സ്ഥാപനം തുടങ്ങിയ അഞ്ച് അവാര്‍ഡുകളാണ് കയര്‍ഫെഡിന് ലഭിച്ചത്. കയര്‍ഭൂവസ്ത്രം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് എന്‍ സായികുമാര്‍ അറിയിച്ചു.

Comments

comments

Categories: Branding

Related Articles