100 സ്മാര്‍ട്ട് സിറ്റികളുടെ വികസനത്തില്‍ സിസ്‌കോ സഹകരിക്കും

100 സ്മാര്‍ട്ട് സിറ്റികളുടെ വികസനത്തില്‍ സിസ്‌കോ സഹകരിക്കും

 

സാന്‍ഫ്രാന്‍സികോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 100 നഗരങ്ങളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സിസ്‌കോ നേതൃത്വം നല്‍കുമെന്ന് സിഇഒ ചക് റോബിന്‍സ്. മഹാരാഷ്ട്രയ്ക്കു പുറമെ മറ്റു സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നും സിസ്‌കോ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിലവില്‍ രാജ്യത്തെ 14 നഗരങ്ങളിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള പദ്ധതിയിലാണ് കമ്പനി ഏര്‍പ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിസ്‌കോ പാര്‍ട്ണര്‍ സമ്മിറ്റ് 2016ല്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ 14 നഗരങ്ങളെ സ്മാര്‍ട്ടാക്കി മാറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുമായി വിവിധ തലത്തില്‍ലുള്ള സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും കമ്പനിയുടെ പാര്‍ട്ണര്‍മാരുടെ സഹായത്തോടെയായിരിക്കും പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയെന്നും റോബിന്‍സ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളോട് ചേര്‍ന്ന് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 100 നഗരങ്ങളില്‍ ഡിജിറ്റല്‍വത്കരണം നടപ്പാക്കാന്‍ സിസ്‌കോ താല്‍പ്പര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വന്‍കിട ഡിജിറ്റല്‍ പദ്ധതികള്‍ ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സിസ്‌കോ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.

നിലവില്‍ ക്ലൗഡ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ സാന്നിധ്യം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് സിസ്‌കോ. കഴിഞ്ഞ മാസം പൂനെയില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളും സിസ്‌കോ ആരംഭിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories