ചൈനയുടെ കയറ്റുമതി കുറയുന്നു

ചൈനയുടെ കയറ്റുമതി കുറയുന്നു

 

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വികസിത രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകത കുറയുകയാണ്. ഇതിനോടൊപ്പമാണ് വികസ്വര രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ മാന്ദ്യം അനുഭവപ്പെട്ട് തുടങ്ങിയത്. രണ്ടാം പാദത്തില്‍ വളരുന്ന വിപണികളിലേക്കുള്ള ചൈനയുടെ കയറ്റുമതിയില്‍ 6 ശതമാനം ഇടിവാണ് നേരിട്ടത്. മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത കുറയാന്‍ കാരണമായത് സിറിയയിലെ ആഭ്യന്തര യുദ്ധവും എണ്ണവിലയിലെ ഇടിവുമാണ്. വലിയ ചെലവിടല്‍ നടത്തുന്ന റഷ്യക്കാരടക്കമുള്ളവര്‍ ഇപ്പോള്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുന്ന പതിവ് ഒഴിവാക്കിയിരിക്കുകയാണ്. ഇത് അവരുടെ സമ്പദ് വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്. എണ്ണ കയറ്റിയയ്ക്കുന്ന രാജ്യങ്ങളിലേക്കുള്ള ചൈനയുടെ കയറ്റുമതിയില്‍ 12 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2010, 2011 വര്‍ഷങ്ങളില്‍ ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ 30 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിരുന്നു.
വളരുന്ന വിപണികളില്‍ ചൈനയില്‍ നിന്നുള്ള കയറ്റുമതി കൂടേണ്ടത് അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്. ഇത് മെച്ചപ്പെടുമെന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്. സെപ്റ്റംബറില്‍ ഉല്‍പ്പാദന വില കൂടിയതും പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക ഉയര്‍ന്ന നിലവാരത്തിലെത്തിയതും നല്ല വാര്‍ത്തകളാണ്. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്ത സാഹചര്യം വന്നാല്‍ വന്‍ തിരിച്ചടിയാകുമുണ്ടാകുക. ചൈനീസ് ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാട് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ശക്തമാക്കുന്നതോടെ നില കൂടുതല്‍ വഷളാകും.

Comments

comments

Categories: Editorial