ആക്‌സിസ് ബാങ്ക് കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു

ആക്‌സിസ് ബാങ്ക് കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു

കൊച്ചി: ആക്‌സിസ് ബാങ്ക് ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നീതി ആയോഗ്, ഐഐടി-ബോംബെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ഐഎസ്ആര്‍ഒ എന്നിവരുടെ സഹകരണത്തോടെയാണ് 7 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്കായി സ്പ്ലാഷ്- 2016

എന്ന പേരില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിന് ഓണ്‍ലൈനായി myideaofprogress.com/Splash എന്ന സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

അടുത്ത മാസം 19ന് സ്പ്ലാഷ് 2016 എല്ലാ ആക്‌സിസ് ബാങ്ക് ശാഖകളിലും നടക്കും. അഖിലേന്ത്യാ തലത്തിലെ വിജയിക്ക് 3 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഇതിന് പുറമെ, വിജയിയുടെ ആശയം ഐഐടി-ബോംബെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്നിവര്‍ ചേര്‍ന്ന് പ്രാവര്‍ത്തികമാക്കും. മുന്‍ നിരയിലെത്തുന്ന
10 പേര്‍ക്ക് ഐഎസ്ആര്‍ഒ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. 24 പേരുടെ ചിത്രങ്ങള്‍ ഡെല്‍ഹിയില്‍ പ്രദര്‍ശനത്തിന് വെക്കും.

ബ്രാഞ്ചിലെ ആദ്യ 4 വിജയികള്‍ക്ക് സമ്മാനങ്ങളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ഭാവിയില്‍ പരിസ്ഥിതി എങ്ങനെ സംരക്ഷി ക്കാം, എങ്ങനെ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാം, ഇന്ത്യയെ മെച്ചപ്പെടുത്താന്‍ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാം എന്നിവയാണ് ചിത്ര രചനയ്ക്കുള്ള 3 വിഷയങ്ങള്‍.

Comments

comments

Categories: Branding