ആരോണ്‍ ഹ്യൂസ് നാട്ടിലേക്ക് മടങ്ങുന്നു

ആരോണ്‍ ഹ്യൂസ് നാട്ടിലേക്ക് മടങ്ങുന്നു

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍ പ്രവേശനത്തിനായി നിര്‍ണായക മത്സരങ്ങള്‍ ബാക്കിനില്‍ക്കെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വീ താരവും പ്രതിരോധ നിരയിലെ കരുത്തനുമായ ആരോണ്‍ ഹ്യൂസ് സ്വന്തം രാജ്യമായ വടക്കന്‍ അയര്‍ലാന്‍ഡിലേക്ക് മടങ്ങുന്നു. ദേശീയ ടീമിനൊപ്പം ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പങ്കുചേരുന്നതിനാണ് താരം പോകുന്നത്.

വെള്ളിയാഴ്ച നടക്കുന്ന ഡല്‍ഹി ഡൈനാമോസിനെതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരത്തിന് ശേഷമാണ് ആരോണ്‍ ഹ്യൂസ് പുറപ്പെടുക. ഇതോടെ എട്ട്, 12 തിയതികളില്‍ യഥാക്രമം എഫ്‌സി ഗോവ, ചെന്നൈയിന്‍ എഫ്‌സി ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ ഐറിഷ് താരത്തിന്റെ സേവനം ലഭ്യമാവുകയില്ല. അതേസമയം, 19ന് നടക്കാനിരിക്കുന്ന മുംബൈക്കെതിരായ മത്സരത്തിന് മുമ്പായി ഹ്യൂസ് തിരികെയെത്തും.

Comments

comments

Categories: Sports