റൂപ്പര്‍ട്ട് മര്‍ഡോക്കുമായി സഹകരിച്ച് പുതിയ ചാനല്‍ ആരംഭിക്കാന്‍ അര്‍ണബ് ഗോസ്വാമി

റൂപ്പര്‍ട്ട് മര്‍ഡോക്കുമായി സഹകരിച്ച്  പുതിയ ചാനല്‍ ആരംഭിക്കാന്‍ അര്‍ണബ് ഗോസ്വാമി

ന്യൂഡല്‍ഹി: മുന്‍നിര ടിവി ജേര്‍ണലിസ്റ്റ് അര്‍ണബ് ഗോസ്വാമി അമേരിക്കന്‍ മാധ്യമ ചക്രവര്‍ത്തിയായ റൂപ്പര്‍ട്ട് മര്‍ഡോക്കുമായും ഇന്ത്യന്‍ വ്യവസായിയും രാഷ്ട്രീയ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖറുമായും സഹകരിച്ച് പുതിയ ന്യൂസ് ചാനല്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

ടൈംസ് നൗ ഉള്‍പ്പെടെ പ്രമുഖ ന്യൂസ് ചാനലുകളുടെ എഡിറ്റര്‍-ഇന്‍-ചീഫ് സ്ഥാനത്ത് പത്ത് വര്‍ഷമായി സേവനമനുഷ്ഠിച്ചിട്ടുള്ള ഗോസ്വാമി, ഇന്ത്യയിലെ മുന്‍നിര ടിവി ജേര്‍ണലിസ്റ്റായിട്ടാണ് അറിയപ്പെടുന്നത്. ടൈംസ് നൗവില്‍ എല്ലാ ദിവസവും രാത്രി ഒന്‍പതിന് അര്‍ണാബ് ആങ്കര്‍ ചെയ്യുന്ന ന്യൂസ് ഡിബേറ്റ് ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ന്യൂസ് ഡിബേറ്റിലെടുക്കുന്ന നിലപാടിന്റെയും അവതരണത്തിന്റെയും പേരില്‍ നിരവധി തവണ അര്‍ണാബിന് വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.
ഉറി ആക്രമണത്തിനു ശേഷം അര്‍ണാബ്, ന്യൂസ് ഡിബേറ്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ സ്വീകരിച്ച നിലപാടുകള്‍ വിവാദത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടാവുകയും വൈ കാറ്റഗറി സുരക്ഷ മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയുമുണ്ടായി.
കൊല്‍ക്കത്തയിലെ ദി ടെലിഗ്രാഫ് പത്രത്തില്‍നിന്ന് മാധ്യമപ്രവര്‍ത്തനമാരംഭിച്ച അര്‍ണാബ്, 1995ല്‍ എന്‍ഡിടിവിയിലൂടെയാണ് ടിവി ജേര്‍ണലിസത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് ടൈംസ് നൗവിലും പ്രവര്‍ത്തിച്ചു.

Comments

comments

Categories: Slider, Top Stories