ഡിടിപിസി താല്‍പര്യപത്രം ക്ഷണിച്ചു

ഡിടിപിസി താല്‍പര്യപത്രം ക്ഷണിച്ചു

 

എറണാകുളം ജില്ലയിലെ ഗ്രാമീണ, പൈതൃക, ഹരിത ടൂറിസം സാധ്യതകളെ ഉള്‍ക്കൊളളിച്ച് നൂതനമായ ടൂറിസം പാക്കേജുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും സന്ദര്‍ശകര്‍ക്ക് മികച്ച സേവനവും സുരക്ഷയും ക്രമീകരിക്കുന്നതിനും ടൂറിസം/ഹോസ്പിറ്റാലിറ്റി സേവന ദാതാക്കളില്‍ നിന്നും ഡിടിപിസി താല്‍പര്യപത്രം ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സേവനദാതാക്കള്‍ക്ക് ആവശ്യമായ പ്രചാരണ വിപണന സഹായങ്ങളും, സൗകര്യങ്ങളും വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കുന്നതായിരിക്കും. ഇപ്രകാരം സംയുക്തമായി ആവിഷ്‌കരിച്ച് നടപ്പാക്കാനാഗ്രഹിക്കുന്ന ഓരോ ടൂര്‍ പാക്കേജുകള്‍ക്കും ഡിടിപിസിക്ക് നല്‍കുവാനുദ്ദേശിക്കുന്ന വരുമാന വിഹിതം പ്രത്യേകം വ്യക്തമാക്കണം.

പാക്കേജുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അനുവാദപത്രങ്ങളുടെ പകര്‍പ്പും സ്ഥാപനരജിസ്ട്രേഷന്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം. തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളെ അതത് മേഖലകളിലെ അംഗീകൃത സേവനദാതാക്കളായി എംപാനല്‍ ചെയ്യുന്നതും അവയുടെ പ്രചാരണത്തിനും വിപണനത്തിനും മുന്‍ഗണന നല്‍കുന്നതും, ഡിടിപിസി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടറുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും. താല്‍പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 5 ന് വൈകിട്ട് 4 മണിക്കുള്ളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍ 9847332200.

Comments

comments

Categories: Branding
Tags: DTPC