വാജ്‌പേയ് ഇന്ത്യയെ ഇറാക്ക് തീരത്തു നിന്ന് പിന്‍വലിച്ചപ്പോള്‍

വാജ്‌പേയ് ഇന്ത്യയെ ഇറാക്ക് തീരത്തു നിന്ന് പിന്‍വലിച്ചപ്പോള്‍

സയീദ് നഖ്‌വി

വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ചിലത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ മൊസൂള്‍ ഇപ്പോള്‍ ഇന്ത്യയുടേതാകുമായിരുന്നു. അതെ, ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി അടല്‍ ബിഹാരി വാജ്‌പേയ് കളിച്ചില്ലായിരുന്നെങ്കില്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ മൊസൂള്‍ നമ്മുടേതാകുമായിരുന്നു ഇന്ന്. 2003 ഏപ്രിലില്‍ ഇറാക്കില്‍ നടത്തിയ അധിനിവേശത്തിനു ശേഷം അമേരിക്കക്കാര്‍ക്ക് വളരെ നേരത്തെ തന്നെ ഒരു കാര്യം മനസിലായി. അതിവിശാലമായും എന്നാല്‍ തകര്‍ന്നു തരിപ്പണവുമായ ഈ പുരാതന ഭൂമിയിലെ നയിക്കാന്‍ പറ്റിയ ഒരാളില്ലാതെ ഇവിടെ പൂര്‍ണ്ണമായ ഒരു തൊഴില്‍ ശക്തിയെ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് മനസിലായി.

ഡേവിഡ് മള്‍ഫോര്‍ഡിനേക്കാള്‍ കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച യുഎസ് അംബാസഡര്‍ അപൂര്‍വ്വമായിരിക്കും. അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്, പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, സൈനിക തലവന്‍ എന്‍ സി വിജ് എന്നിവരെ ഇതിലേക്ക് എത്തിക്കുന്നതിന് കുറച്ചു പരിശ്രമിച്ചിട്ടുണ്ട്.

കപ്പലുകള്‍ തയാറായി നിന്നു, ബറ്റാലിയനുകള്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. ചോളഭരണത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ സാമ്രാജ്യത്വ സാഹസികതയ്ക്ക് ജനറല്‍മാരെയും തെരഞ്ഞെടുത്തു. ആ രാജ്യത്തിന്റെ ഒരു ഭാഗം നമ്മള്‍ ഭരിക്കാന്‍ പോകുകയാണ്. കശ്മീര്‍ പ്രശ്‌നത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫെറന്‍സിലെ 52 രാജ്യങ്ങളില്‍ ഇന്ത്യക്കൊപ്പം നിന്ന ഒരേ ഒരു രാജ്യത്തെ, കശ്മീര്‍ വിഷയത്തില്‍ എപ്പോഴും ഇന്ത്യക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച ഒരു രാജ്യത്തെ നമ്മള്‍ ഭരിക്കാന്‍ പോകുകയാണെന്ന തോന്നലായിരുന്നു അന്ന്. ഇറാക്കില്‍ നിന്ന് നമ്മള്‍ പിന്തിരിയാനുള്ള കാരണം ചില സ്ഥാപിത താല്‍പര്യങ്ങളാണെന്ന് ഞാന്‍ അനുമാനിക്കുന്നു. പകരം, അമേരിക്കക്കാരെ നമ്മള്‍ അവിടെ കുത്തി നിറച്ചു.

ബാഗ്ദാദിലെ നമ്മുടെ അംബാസഡര്‍ ആയിരുന്ന ബി ബി ത്യാഗി ജീവന്‍ പണയം വെ്ച്ചാണ് കഴിഞ്ഞത്. സാഹചര്യത്തില്‍ പിന്തുണ നല്‍കുന്ന ഒരു നയതന്ത്രജ്ഞനായിട്ടാണ് ഇറാക്കി പ്രതിരോധ സേന അദ്ദേഹത്തെ കണ്ടത്. ഒരിക്കല്‍ അദ്ദേഹം കട്ടിലില്‍ ഇരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ അനുഗമിച്ചു എന്നതില്‍ അതിശയിക്കാനൊന്നുമില്ല. അദ്ദേഹത്തിന്റെ കാലുകള്‍ വലിച്ചു നീട്ടിയിരുന്നു. പേടികൊണ്ടെന്ന പോല്‍ കണ്ണുകള്‍ തള്ളിയിരുന്നു. വൂഡി അല്ലന്റെ ഒരു യുദ്ധം പ്രമേയമാക്കിയ സിനിമയിലെ ഫ്രെയിം പോലെയായിരുന്നു ആ കാഴ്ച. യുഎസിന്റെ ആദ്യത്തെ പ്രതിനിധിപോലെ, പോള്‍ ബ്രെമര്‍, ഒരു അനായാസ ജയം പ്രതീക്ഷിച്ചിരുന്നു. സൗത്ത് ബ്ലോക്കില്‍ ത്യാഗിയും.

ഒരു റോമന്‍ കാത്തലിക് വിശ്വാസിയായ ബ്രെമര്‍, സദാമിന് ശേഷമുള്ള ഇറാക്കില്‍ നിന്ന് ആത്മാക്കളെ രക്ഷിക്കുന്നതിന് ഒരു കൂട്ടം വൈദികരെയും കൊണ്ടാണ് വന്നത്. പ്രാചീന കള്ളന്മാരെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ അവര്‍ പ്രവര്‍ത്തിച്ചു. അമേരിക്കയുടെ മേല്‍നോട്ടത്തില്‍ ബാഗ്ദാദ് മ്യൂസിയം തുടച്ചു നീക്കി.

അമേരിക്കന്‍ കൈകളിലുള്ള ഇറാക്കിന്റെ സമീപഭാവി സൗത്ത് ബ്ലോക്കിലുള്ള ത്യാഗി മുന്‍ കൂട്ടി കണ്ടു. ഇറാക്കിലെ അമേരിക്കയുടെ മുന്നേറ്റം സിഎന്‍എന്നിലൂടെയും ബിബിസിയിലൂടെയും വീക്ഷിച്ചു കൊണ്ട് അദ്ദേഹം ഇവിടെ, അമ്മാനിലുള്ള ഒരു ത്രീസ്റ്റാര്‍ ഹോട്ടലിലാണ് സമയം ചെലവിട്ടിരുന്നത്. ബിബിസിയുടെ റിപ്പോര്‍ട്ടറായിരുന്ന ലൈസെ ഡ്യൂസെറ്റ് അമ്മാനിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിന്റെ ടെറസില്‍ അവരുടെ അറബ് ഉദ്യോഗസ്ഥര്‍ക്കൊപ്പം അവരുടെ വേവലാതികള്‍ എണ്ണിക്കൊണ്ട്, ഇറാക്കില്‍ മുഴുവനും അമേരിക്കയുടെ പതാക പാറുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു എന്നതാണ് വിരോധാഭാസം.

ഇതൊക്കെ സംഭവിക്കുമ്പോള്‍ ത്യാഗി ഹെലിക്കോപ്റ്ററില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ക്കൂടി സഞ്ചരിച്ച് ബ്രെമറിനെയും ഇറാക്കിലെ പ്രതിനിധികളെയും വാഗ്ദാനം ചെയ്ത് അദ്ദേഹത്തിന്റെ യോഗ്യത തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു. അമേരിക്കന്‍ പ്രതിനിധികളുമായി ചേര്‍ന്ന് ഒരു എംബസി തുറക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു ഇന്ത്യ. പകരം, ഇന്ത്യയ്‌ക്കെന്നും നിര്‍ലോഭമായ പിന്തുണ കിട്ടും, പ്രത്യേകിച്ച് യുഎന്നില്‍ പാക്കിസ്ഥാനെതിരെ. ഈ സാഹചര്യം ഒന്നു സങ്കല്‍പിച്ചു നോക്കു. ഇങ്ങനൊക്കെയാണ് കാര്യങ്ങള്‍. കുര്‍ദിഷ് ഇറാക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും, അമേരിക്കയുമായി പങ്കാളികളാകുന്നതിനുമുള്ള ഇന്ത്യയുടെ ഉത്സാഹപൂര്‍ണ്ണമായ സന്നദ്ധതയിലും ആത്മവിശ്വാസമുണ്ടായിരുന്ന അമേരിക്കയെ ആര് അധിക്ഷേപിക്കും. ഇത് സമീപകാലത്ത് തന്നെ സംഭവിക്കുമായിരുന്നതിനാല്‍, വാജ്‌പേയി ശക്തി കാണിക്കാന്‍ തീരുമാനിച്ചില്ല. അതൊരു നിര്‍ണായക നിമിഷമായിരുന്നു. ചുറ്റുമുള്ളവരുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും അദ്ദേഹം തന്റെ ശിരസ് സംരക്ഷിച്ചു.

ഏപ്രില്‍ ഒന്‍പതിന് അമേരിക്കന്‍ നാവികര്‍ സദാം ഹുസൈന്റെ പ്രതിമ താഴെയിറക്കി. ഹിലറി ക്ലിന്റന്റെ മേല്‍നോട്ടത്തിലുള്ള മാധ്യമങ്ങള്‍ പ്രതിമയെ ഏറ്റവും പ്രശസ്തമായ ഒന്നാക്കി മാറ്റി. വാജ്‌പേയി തന്റെ കൗണ്‍സെലിനെ സംരക്ഷിച്ചു. ഏപ്രില്‍ 18ന്് അദ്ദേഹം ശ്രീനഗറിലേക്ക് തിരിച്ചു. 2001 ഡിസംബര്‍ 13ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിനു ശേഷം ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സൈനികര്‍ ഒരു ഏറ്റുമുട്ടലിനായി ഉറ്റു നോക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നോര്‍ക്കണം.

സദ്ദാമിന്റെ പ്രതിമയുടെ വീഴ്ച വ്യത്യസ്തമായാണ് വാജ്‌പേയ് കണ്ടത്. പടിഞ്ഞാറന്‍ ജയാഘോഷം അദ്ദേഹത്തെ സംബന്ധിച്ചടത്തോളം ആകാംക്ഷ നിറഞ്ഞതായിരുന്നു. ഒരു ശ്രദ്ധേയമായ ശക്തി ഉദയം ചെയ്തു. പുതിയ സാഹചര്യത്തില്‍ പ്രദേശികമായുള്ള തര്‍ക്കങ്ങള്‍ രൂപപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നാടകീയമായി അദ്ദേഹം പാക്കിസ്ഥാനിലേക്ക് സമാധാനത്തിന്റെ ശ്രമങ്ങളാരംഭിച്ചു. 2004 ജനുവരി നാലിന് ഇസ്ലാമാബാദില്‍ വെച്ച് ഇന്ത്യയും പാക്കിസ്ഥാനും കരാറില്‍ ഒപ്പു വയ്ക്കുന്നതിലേക്ക് ഇത് നയിച്ചു. രാജ്യാതിര്‍ത്തിയില്‍ ഭീകരവാദം തടയുന്നതിനുള്ള കരാറായിരുന്നു അത്. പാക്കിസ്ഥാന്‍ വാക്കു പാലിച്ചില്ല എന്നുള്ളത് മറ്റൊരു കഥയാണ്.

2004 ഇലക്ഷന്‍ കാലഘട്ടത്തില്‍ ‘ഇന്ത്യ തിളങ്ങുന്നു’വെന്ന ബിജെപി പ്രചാരണം തിരിച്ചടി നേരിട്ടു. പക്ഷേ, ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധങ്ങളില്‍ ഇത് ഒരു നിര്‍ഭാഗ്യകരമായ അവസരമായിരുന്നു. 1977ലെ ജനതാ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യവകുപ്പ് മന്ത്രിയായിരുന്ന വാജ്‌പേയി ഇങ്ങനെ പറഞ്ഞിരുന്നു-നമുക്ക് നമ്മുടെ അയല്‍ക്കാരെ മാറ്റാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ ആദ്യത്തെ വിദേശരാജ്യ സന്ദര്‍ശനം പാക്കിസ്ഥാനിലേക്കായിരുന്നു. 1999 ഫെബ്രുവരിയില്‍ ആരംഭിച്ച ലാഹോര്‍ ബസ് സര്‍വീസും രാജ്യാതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തം തടയുന്നതിനുള്ള 2004ലെ കരാറും ധീരത പ്രകടമാക്കി. പക്ഷേ, ഇതിന് പ്രത്യാഘാതങ്ങളുമുണ്ടായി എന്നത് മറ്റൊരു സത്യം.

എന്നാല്‍, നേര്‍വിപരീതമായ ഫലങ്ങളാണ് അദ്ദേഹത്തിനുണ്ടായത്. ദേശീയതലത്തില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളും ആര്‍എസ്എസുമായുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളുമായിരുന്നു കാരണങ്ങള്‍. 1947 മുതല്‍ രാജ്യത്തെ വിഷമസന്ധിയിലാക്കിയ മൂന്നു കാര്യങ്ങളായിരുന്ന ശ്രീനഗര്‍-ന്യൂഡെല്‍ഹി, ഇന്ത്യ-പാക്കിസ്ഥാന്‍, ഹിന്ദു-മുസ്ലിം വിഷയങ്ങള്‍ മുറുകെ പിടിക്കുന്നതില്‍ അദ്ദേഹം നിര്‍ബന്ധം പിടിച്ചു.

ഇറാക്ക് തീരത്തു നിന്ന് ഇന്ത്യയെ പിന്‍വലിപ്പിക്കുന്നതിന് വാജ്‌പേയിക്ക് കാഴ്ചപ്പാടുണ്ടായിരുന്നു. ഇന്ത്യന്‍ പട്ടാളക്കാരെയും വഹിച്ചുകൊണ്ടുള്ള കപ്പലുകള്‍ യഥാര്‍ത്ഥത്തില്‍ പുറപ്പെട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ വിധിയെന്ന് ചിന്തിച്ചു നോക്കു.

പാര്‍ലമെന്റ് ആക്രമണത്തിനു ശേഷം പാക്കിസ്ഥാനെതിരെ നിരത്തിയ സൈനിക നിര കൃത്യമായി കണക്കുകൂട്ടിയുള്ളതായിരുന്നു. തീരപ്രദേശത്തു നിന്ന് പ്രധാന കഥാപാത്രങ്ങളെ പിന്‍വലിക്കാന്‍ ഒരു സൂപ്പര്‍പവര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നതാണ് സത്യം. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് വിശ്വാസ്യത കല്‍പ്പിച്ച റഷ്യയോ ചൈനയോ (യുഎസോ അല്ല) അല്ല. ഒരു സൂപ്പര്‍പവറിന്റെ അഭാവത്തില്‍ യഥാര്‍ത്ഥത്തിലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ കാര്യങ്ങള്‍ നിയന്ത്രണത്തിനു അപ്പുറത്തേക്കു പോകാന്‍ ഇടവരുത്തിയേക്കാം.

(രാഷ്ട്രീയ, നയതന്ത്ര വിഷയങ്ങളില്‍ വിശകലവിദഗ്ധനാണ് ലേഖകന്‍)

Comments

comments

Categories: FK Special
Tags: India, iraq, vajpay