സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കാര്‍ നിയന്ത്രിക്കാവുന്ന ആപ്പുമായി ടൊയോട്ട

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കാര്‍ നിയന്ത്രിക്കാവുന്ന ആപ്പുമായി ടൊയോട്ട

സാന്‍ഫ്രാന്‍സിസ്‌കോ: ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട സ്മാര്‍ട്ട്‌ഫോണ്‍ മുഖേന കാര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. ‘സ്മാര്‍ട്ട് കീ ബോക്‌സ്’ എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഷെയേര്‍ഡ് യൂസ് കാര്‍ വിഭാഗത്തില്‍ നേരത്തെ സൈന്‍ ഇന്‍ ചെയ്തിരിക്കുന്ന ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ സൗകര്യം നല്‍കുന്നത്. അടുത്ത ജനുവരിയില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിപാടി ആരംഭിക്കും. ക്ലൗഡ് സര്‍വീസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ ഒരു നിശ്ചിത സമയത്തേക്ക് ഒരു പ്രത്യേക കാറിന്റെ നിയന്ത്രണത്തിനുള്ള സൗകര്യമാണ് ലഭ്യമാക്കുക. ‘സ്മാര്‍ട്ട് കീ ബോക്‌സ്’ സേവനം പ്രയോജനപ്പെടുത്തുന്നതിനായി നിലവില്‍ ഉപയോഗിക്കുന്ന കാറില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് ടൊയോട്ട വ്യക്തമാക്കി. ടൊയോട്ടയുടെ ക്ലൗഡ് അധിഷ്ഠിത മൊബിലിറ്റി സര്‍വീസ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്ന ആപ്പ് പേയ്‌മെന്റ്, ലോണ്‍ ഷെഡ്യൂളിങ് എന്നിവയും കൈകാര്യം ചെയ്യാന്‍ സഹായിക്കും.

Comments

comments

Categories: Tech