സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ നോണ്‍ എക്‌സിക്യുട്ടീവ് പാര്‍ട്ട്‌ടൈം ചെയര്‍മാന്‍

സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ നോണ്‍ എക്‌സിക്യുട്ടീവ് പാര്‍ട്ട്‌ടൈം ചെയര്‍മാന്‍

 

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ നോണ്‍ എക്‌സിക്യുട്ടീവ് പാര്‍ട്ട്‌ടൈം ചെയര്‍മാനായി സലീം ഗംഗാധരന്‍ നിയമിതനായി. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ വിരമിക്കുന്ന അമിതാഭ് ഗുഹയ്ക്ക് പകരമായി ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന സലീം ഗംഗാധരന്‍ ഇന്ന് മുതല്‍ പുതിയ തസ്തിക ഏറ്റെടുക്കും.

മൂന്ന് കാലവധിയിലേക്കാണ് സലിം നിയമിതനായിരിക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ ദീര്‍ഘകാലത്തെ പരിചയ സമ്പത്തുള്ള സലീം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം മേടിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ പ്രിന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനേജരായും തിരുവനന്തപുരം മേഖലയുടെ റീജിയണല്‍ ഡയറക്ടറായും പ്രവര്‍ത്തി പരിചയമുള്ള സലീം പശ്ചിമ ബംഗാള്‍, സിക്കിം, ആന്ഡമാന്‍ നിക്കോബാര്‍ എന്നിവയുടെ റീജിയണല്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments

comments

Categories: Branding