ടാറ്റ ഗ്രൂപ്പിന്റെ പുതിയ മാനേജ്‌മെന്റ് ഘടന രത്തന്‍ ടാറ്റ ഉടനെ രൂപീകരിച്ചേക്കും

ടാറ്റ ഗ്രൂപ്പിന്റെ പുതിയ മാനേജ്‌മെന്റ് ഘടന രത്തന്‍ ടാറ്റ ഉടനെ രൂപീകരിച്ചേക്കും

 

മുംബൈ : ടാറ്റ ഗ്രൂപ്പിന്റെ പുതിയ മാനേജ്‌മെന്റ് ഘടന ഇടക്കാല ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഉടനെ തയാറാക്കിയേക്കും. കഴിഞ്ഞയാഴ്ച്ച ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടര്‍ന്നാണ് മാനേജ്‌മെന്റ് ഘടനയില്‍ അഴിച്ചുപണികള്‍ നടത്തുന്നത്. സൈറസ് മിസ്ട്രിയെക്കൂടാതെ അദ്ദേഹത്തിന്റെ ഉപദേശകസ്ഥാനം അലങ്കരിച്ചിരുന്ന ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിനെയും പിരിച്ചുവിട്ടിരുന്നു. മിസ്ട്രിയെ പുറത്താക്കിയ ദിവസം തന്നെ ജീവനക്കാര്‍ക്കുള്ള കത്തില്‍ പുതിയ ചെയര്‍മാനൊപ്പം പുതിയ മാനേജ്‌മെന്റ് ഘടന രൂപീകരിക്കുമെന്നും അറിയിച്ചിരുന്നു. ഗ്രൂപ്പിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഈ മാനേജ്‌മെന്റ് കൂടുതലായി വിശദീകരിക്കും.

മാനേജ്‌മെന്റ് ഘടന സംബന്ധിച്ചും ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ചും രത്തന്‍ ടാറ്റ അന്തിമ തീരുമാനത്തിലെത്തിച്ചേരുന്നതേയുള്ളൂ. മിസ്ത്രിയുടെ ഉപദേശക സംഘത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ മുകുന്ദ് രാജന്‍, ഹരീഷ് ഭട്ട് എന്നിവര്‍ പുതിയ മാനേജ്‌മെന്റിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ്താര എയര്‍ലൈന്‍സ് മുന്‍ ചെയര്‍മാന്‍ പ്രസാദ് മേനോനാണ് പുതിയ ഘടന രൂപീകരിക്കുന്നതിന് ടാറ്റയെ സഹായിക്കുന്നത്.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ മുന്‍ വൈസ് ചെയര്‍മാന്‍ എസ് രാമദുരൈ ടാറ്റ ചെയര്‍മാനായി മടങ്ങിവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ വൈദഗ്ധ്യ വികസന കോര്‍പ്പറേഷന്റെയും ദശീയ വൈദഗ്ധ്യ വികസന ഏജന്‍സിയുടെയും ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന രാമദുരൈ കഴിഞ്ഞദിവസം തത്സ്ഥാനങ്ങള്‍ രാജി വെട്ടതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

Comments

comments

Categories: Slider, Top Stories