രാജഗിരിയും എച്ച്എംടിയും കരാറില്‍ ഒപ്പുവെച്ചു

രാജഗിരിയും എച്ച്എംടിയും കരാറില്‍ ഒപ്പുവെച്ചു

കാക്കനാട്: വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം, ഗവേഷണം എന്നിവയില്‍ പരസ്പര സഹകരണം ലക്ഷ്യമിട്ട് കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജിയും എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡും കരാറില്‍ ഒപ്പു വെച്ചു. കോളെജ് കാംപസില്‍ നടന്ന ചടങ്ങില്‍ രാജഗിരിക്കുവേണ്ടി റവ. ഫാ. ജോസ് അലക്‌സ് സിഎംഐ (ഡയറക്ടര്‍, ആര്‍എസ്ഇടി), എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡിനുവേണ്ടി സിഎം ബിദാര്‍ (ജനറല്‍ മാനേജര്‍ ആന്‍ഡ് യൂണിറ്റ് ഹെഡ്) എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്കിങ് ഇന്ത്യ’ പദ്ധതിയുടെ ചുവടുപിടിച്ചാണ് കരാറിന്റെ പ്രവര്‍ത്തനം. രാജ്യത്തെ വികസിത മേഖലയായ നിര്‍മ്മാണ രംഗത്ത് കമ്പ്യൂട്ടര്‍ ന്യൂമെറിക്കല്‍ കണ്‍ട്രോള്‍ഡ് (സിഎന്‍സി) മെഷിനറികളുടെ ഉപയോഗം ശക്തമാണ്. ബഹിരാകാശ ഗവേഷണം, വാഹന നിര്‍മ്മാണം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സിഎന്‍സി സാങ്കേതികവിദ്യ ഒഴിച്ചുകൂടാന്‍ കഴിയില്ല. വളരെയധികം തൊഴില്‍ സാധ്യതയുള്ള ഈ മേഖലയില്‍ രാജഗിരിയിലെ വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തന സജ്ജരാക്കുകയാണ് കരാറിന്റെ ലക്ഷ്യം.

ചടങ്ങില്‍ രംഗ സുധീര്‍ (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, ഫിനാന്‍സ്, എച്ച്എംടി), രാജപ്പന്‍ അസാരി (അസിസ്റ്റന്‍ഡ് ജനറല്‍ മാനേജര്‍, എച്ച്ആര്‍, എച്ച്എംടി), ഡോ. ജോണ്‍ എം ജോര്‍ജ് (ഡീന്‍ ആന്‍ഡ് വൈസ് പ്രിന്‍സിപ്പാള്‍, ആര്‍എസ്ഇടി), ഡോ. തങ്കച്ചന്‍ ടി പുല്ലന്‍ (എച്ച്ഒഡി, മെക്കാനിക്കല്‍ എഞ്ചിനിയറിങ്, ആര്‍എസ്ഇടി) മറ്റ് വകുപ്പു മേധാവികള്‍, ആര്‍എസ്ഇടിയിലെ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

comments

Categories: Education