പിക്ക്‌മൈലോണ്‍ഡ്രിക്ക് രണ്ടു ലക്ഷം ഡോളറിന്റെ നിക്ഷേപം ലഭിച്ചു

പിക്ക്‌മൈലോണ്‍ഡ്രിക്ക് രണ്ടു ലക്ഷം ഡോളറിന്റെ നിക്ഷേപം ലഭിച്ചു

ഗുഡ്ഗാവ്: വസ്ത്രങ്ങള്‍ അലക്കി നല്‍കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിക്ക്‌മൈലോണ്‍ഡ്രി രണ്ടു ലക്ഷം ഡോളറിന്റെ നിക്ഷേപസമാഹരണം നടത്തിയതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വാര്‍ത്തകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ യുവര്‍സ്‌റ്റോറിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സമാഹരിച്ച തുക സംബന്ധിച്ച് പിക്ക് മൈ ലോണ്‍ഡ്രി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ സാരഥ്യം വഹിക്കുന്ന കേദാര്‍ ലെലെയിലൂടെയും പിക്ക്‌മൈലോണ്‍ഡ്രിയില്‍ നേരത്തെ തന്നെ നിക്ഷേപിച്ചിട്ടുള്ള ജിഎച്ച്‌വി ആക്‌സിലെറേറ്ററിലൂടെയുമാണ് പുതിയ നിക്ഷേപം സ്വീകരിച്ചതെന്ന് സാമ്പത്തിക നിരീക്ഷകര്‍ സൂചിപ്പിച്ചു. രണ്ടുലക്ഷം ഡോളറിന്റെ നിക്ഷേപത്തിനു പുറമെ മൂന്നു ലക്ഷം ഡോളറിന്റെ നിക്ഷേപ ഉടമ്പടിയിലും പിക്ക്‌മൈലോണ്‍ഡ്രി ഒപ്പുവച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഓണ്‍ലൈന്‍ ലോണ്‍ഡ്രി സ്റ്റാര്‍ട്ടപ്പുകള്‍ ആവശ്യത്തിന് മുന്നേറാതിരിക്കുകയും പ്രവര്‍ത്തനമവസാനിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഗുഡ്ഗാവ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പിക്ക്‌മൈലോണ്‍ഡ്രി നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ വിജയിച്ചത്. അവസാനവട്ട ചരക്കു സേവന ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഓഫ്‌ലൈന്‍ അലക്കുസേവന വിഭാഗവും കമ്പനി ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ തുടര്‍ച്ചയായുള്ള സേവനങ്ങളാണ് പിക്ക്‌മൈലോണ്‍ഡ്രി നല്‍കുന്നതെന്ന് പിക്ക്‌മൈലോണ്‍ഡ്രി സഹസ്ഥാപകനും സിഇഒയുമായ ഗൗരവ് അഗര്‍വാള്‍ സൂചിപ്പിച്ചു. ഓരോ ഓഡറിനും 100 രൂപയാണ് പിക്ക് മൈ ലോണ്‍ഡ്രി ഈടാക്കുന്നത്.

ഗൗരവ് അഗര്‍വാള്‍, അങ്കുര്‍ ജെയ്ന്‍, സമര്‍ സിസോഡിയ മുതലായവര്‍ 2015ലണ് പിക്ക്‌മൈലോണ്‍ഡ്രിക്കു രൂപം നല്‍കുന്നത്. ജിഎച്ച്‌വി ആക്‌സിലെറേറ്റര്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ അനുരാഗ് കപൂറില്‍ നിന്ന് ഒരു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപസമാഹരണം പിക്ക്‌മൈലോണ്‍ഡ്രിക്കു ലഭിച്ചിരുന്നു. പിക്ക്‌മൈലോണ്‍ഡ്രിയുടെ സാരഥികള്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയില്‍ ആകൃഷ്ടനായാണ് നിക്ഷേപം നടത്തിയതെന്ന് കേദാര്‍ ലെലെ പറഞ്ഞു.

Comments

comments

Categories: Branding