പനാമ പേപ്പര്‍ വിവാദം: ഷെരീഫിന് തിരിച്ചടി

പനാമ പേപ്പര്‍ വിവാദം: ഷെരീഫിന് തിരിച്ചടി

ഇസ്ലാമാബാദ്: പനാമ പേപ്പറുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ രൂപീകരിക്കാന്‍ പാക് സുപ്രീം കോടതി അനുവാദം നല്‍കി. പ്രധാനമന്ത്രി ഷെരീഫിന് തിരിച്ചടിയേകുന്നതാണ് കോടതിയുടെ നിര്‍ദേശം. പനാമ പേപ്പറില്‍ ഷെരീഫിന്റെ കുടുംബാംഗങ്ങളുടെ പേരുകളാണ് പരാമര്‍ശിച്ചിരുന്നത്.
കമ്മീഷന്‍ രൂപീകരിക്കുന്നതിനു മുന്‍പ് ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കാന്‍ പാകിസ്ഥാന്‍ മുസ് ലീം ലീഗ്, പാകിസ്ഥാന്‍ തെഹ്‌രിക്-ഇ-ഇന്‍സാഫ് എന്നിവരോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പനാമ പേപ്പര്‍ വിവാദത്തില്‍ ഷെരീഫിനെതിരേ ഇന്ന് ഇസ്ലാമാബാദില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കുകയായിരുന്നു പാകിസ്ഥാന്‍ തെഹ്‌രിക്-ഇ-ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി നിര്‍ദേശം പുറപ്പെടുവിച്ചത്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പ്രതിഷേധ റാലിക്കു പകരം വിജയാഹ്ലാദം സംഘടിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Comments

comments

Categories: World