പുത്തന്‍ കൂള്‍പിക്‌സ് സീരീസുമായി നിക്കോണ്‍

പുത്തന്‍ കൂള്‍പിക്‌സ് സീരീസുമായി നിക്കോണ്‍

കൊച്ചി: നൂതന സാങ്കേതികവിദ്യയുടെ മികവില്‍ പേരെടുത്ത നിക്കോണ്‍ കോര്‍പറേഷന്‍ ടോകിയോയുടെ ഏറ്റവും പുതിയ കാമറ മോഡലായ നിക്കോണ്‍ കൂള്‍പിക്‌സ് സീരീസ് 2016 വിപണിയിലെത്തിച്ചു. ഏറ്റവും മനേഹരമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായകമായ പോയിന്റ് ആന്റ്ഷൂട്ട്, സ്‌നാപ്പ് ഫീച്ചര്‍ ബ്രിഡ്ജ്ഫീച്ചര്‍, 4കെ അള്‍ട്ര ഹൈഡെഫനിഷന്‍ വീഡിയോ ഫീച്ചര്‍ എന്നിവയാണ് നിക്കോണ്‍ അവതരിപ്പിക്കുന്നത്.

നിക്കോണ്‍ കൂള്‍പിക്‌സ്‌സീരീസ് 2016 ഏഴു പുതിയ മോഡലുകളാണ്‌വിപണിയിലെത്തിക്കുന്നത്. ഡബ്ല്യൂ100 വാട്ടര്‍പ്രൂഫ്, ഷോക്ക്പ്രൂഫ് എന്നീ സവിശേഷതകള്‍ ഉള്ളകോംപാക്റ്റ് ഡിജിറ്റല്‍ കാമറ, അണ്ടര്‍വാട്ടര്‍ ഫേസ് ഫ്രേമിംഗ്തുടങ്ങിയഇന്റലിജന്റ് ഫീച്ചറുകള്‍, ക്രിയേറ്റിവകാര്‍ട്ടൂണ്‍ ഇഫെക്റ്റ്, കളര്‍ഫുള്‍ സ്റ്റാമ്പുകള്‍, ഫ്രേം ഡെക്കറേഷനുകള്‍ മുതലായവ യുവതലമുറയെ കൂടുതല്‍ ആകര്‍ഷിക്കുന്നു.

Comments

comments

Categories: Branding