ഇന്ത്യയിലെ മാരിയറ്റ് ഹോട്ടലുകളുടെ എണ്ണം 200 ആയി ഉയര്‍ത്തും

ഇന്ത്യയിലെ മാരിയറ്റ് ഹോട്ടലുകളുടെ എണ്ണം 200 ആയി ഉയര്‍ത്തും

 

കൊല്‍ക്കത്ത : ഇന്ത്യയിലെ മാരിയറ്റ് ഹോട്ടലുകളുടെ എണ്ണം 2020 ഓടെ 200 ആയി ഉയര്‍ത്തുമെന്ന് ഗ്രൂപ്പിന്റെ ഏഷ്യാ പസഫിക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജീവ് മേനോന്‍. വളരേ വേഗത്തിലുള്ള വളര്‍ച്ചയാണ് കമ്പനി ഇന്ത്യയില്‍ സ്വന്തമാക്കുന്നത്. നേരത്തെ 2020ഓടെ ഇന്ത്യയിലെ ഹോട്ടലുകളുടെ എണ്ണം നൂറ് ആയി വര്‍ധിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ സ്റ്റാര്‍വുഡിനെ ഏറ്റെടുത്തതോടെ ഈ നമ്പര്‍ 175 മുതല്‍ 200 വരെയാകാനാണ് സാധ്യതയെന്ന് രാജീവ് മേനോന്‍ പറഞ്ഞു.

യുഎസ് ആസ്ഥാനമായ ഹോട്ടല്‍ ആന്‍ഡ് ലീഷര്‍ കമ്പനി സ്റ്റാര്‍വുഡിനെ ഏറ്റെടുത്തതോടെ ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് ഏറ്റവും വലിയ കമ്പനിയായി മാറിയിരിക്കുകയാണ് യുഎസ് ആസ്ഥാനമായ മാരിയറ്റ് ഇന്റര്‍നാഷണല്‍. ഈ വര്‍ഷത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മാരിയറ്റ് ബ്രാന്‍ഡുകളുടെ എണ്ണം 15 ആകുമെന്നും സിഒഒ അറിയിച്ചു.

ഈ മാസം തന്നെ ഇന്ത്യയിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കാനാണ് മാരിയറ്റ് ഇന്റര്‍നാഷണല്‍ തയാറെടുക്കുന്നത്. മാരിയറ്റ് ഇന്റര്‍നാഷണല്‍ ദക്ഷിണേഷ്യ വൈസ് പ്രസിഡന്റ് നീരജ് ഗോവിലും സ്റ്റാര്‍വുഡ് ദക്ഷിണേഷ്യ റീജ്യണല്‍ വൈസ് പ്രസിഡന്റും ഇന്ത്യന്‍ മാനേജിംഗ് ഡയറക്റ്ററുമായ ദിലീപ് പുരിയും ഭാവിഘടന തയാറാക്കുന്നതിനായി രാജീവ് മേനോനെ സഹായിക്കും.

ഡെല്‍ഹിയെയും മുംബൈയെയും ദക്ഷിണേഷ്യയിലെ പ്രധാന വിപണിയായാണ് കാണുന്നതെന്ന് രാജീവ് മേനോന്‍ വ്യക്തമാക്കി. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ ബിസിനസ് നിയന്ത്രിക്കുന്നതിനുള്ള ഹബ് ഇന്ത്യയാണെന്നും അതുകൊണ്ടുതന്നെ ഈ നഗരങ്ങളിലെഓഫീസുകള്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും രാജീവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding