മലയാളികള്‍ക്ക് മാതൃഭാഷ നിര്‍ബന്ധമാക്കണം: മുഖ്യമന്ത്രി

മലയാളികള്‍ക്ക് മാതൃഭാഷ നിര്‍ബന്ധമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികള്‍ക്ക് മാതൃഭാഷ നിര്‍ബന്ധമാക്കണമെന്നും മലയാളത്തെ മ്ലേച്ഛമായി കാണുന്ന രീതി പിഎസ്‌സി തിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവിയുടെ അറുപതാം വാഷികത്തോടനുബന്ധിച്ചുളള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാതൃഭാഷയെ ഭരണ ഭാഷാ പദവിയിലേക്ക് ഉയര്‍ത്താനോ പഠന മാധ്യമമാക്കാനോ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇതിനെതിരായ ചെറുത്തുനില്‍പ്പ് തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുരുമ്പെടുത്ത പ്രത്യയശാസ്ത്രങ്ങളുടെ തടവറയില്‍ നിന്നും പുറത്തുകടന്ന് കേരളത്തിനായി ഐക്യത്തോടെ നിലനില്‍ക്കാന്‍ എല്ലാവരും തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് കേരളത്തിന്റെ ഐക്യത്തിന് ചേര്‍ന്നതാണോയെന്ന് ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാന രൂപീകരണത്തിനു ശേഷം അറുപതു വര്‍ഷങ്ങള്‍ക്കു ശേഷവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള നിയമങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇപ്പോഴും മാധ്യമങ്ങള്‍ക്ക് നേരേ നടക്കുന്ന കൈയേറ്റങ്ങളാണ് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാണിച്ചത്.

Comments

comments

Categories: Slider, Top Stories