കെഎംഎ വാര്‍ഷിക വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ നവംബര്‍ 5 ന്

കെഎംഎ വാര്‍ഷിക വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ നവംബര്‍ 5 ന്

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ നവംബര്‍ 5 ന് കലൂര്‍, ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍
നടക്കും. സംസ്ഥാനത്തെ പ്രമുഖ ബിസിനസ് സ്‌കൂളുകള്‍, എന്‍ജിനീയറിംഗ് കോളെജുകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സിഎ/സിഎസ്/ഐസിഡ ബ്ല്യുഎഐ വിദ്യാര്‍ത്ഥികളുമായി 1500 ലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ‘ഷേയ്പിംഗ് ബഡ്ഡിംഗ് മാനേജേഴ്‌സ് ഫോര്‍ ടുമാറോ’ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ പ്രമേയം.

കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.കുഞ്ചെറിയ പി ഐസക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചെന്നൈ ഓഫീസേഴ്‌സ് അക്കാഡമിയിലെ സ്റ്റാഫ് ട്രെയിനിംഗ് കോ ഓര്‍ഡിനേഷന്റെ ശൗര്യചക്ര ബ്രിഗേഡിയര്‍ ജനറലായ ബ്രിഗേഡിയര്‍ മനോജ് നടരാജന്‍ ആയിരിക്കും മുഖ്യപ്രഭാഷകന്‍. മുഴുവന്‍ ദിവസവും നീണ്ടു നില്‍ക്കുന്ന പരിപാടി രാവിലെ 9.30 ന് ആരംഭിക്കും. പ്രമുഖരായ പ്രഭാഷകര്‍ സമ്മേളനത്തില്‍ അഭിസംബോധന ചെയ്യാനെത്തും. ഡോ. സുശീല്‍ ഖന്ന (പ്രൊഫ സര്‍, ഇക്കണോമിക്‌സ് & സ്ട്രാറ്റെജിക് മാനേജ്‌മെന്റ്, ഐഐഎം – കൊല്‍ക്കത്ത), എ സിദ്ധാര്‍ത്ഥ് പൈ (മാനേജിംഗ് പാര്‍ട്ണര്‍, ടെകിന്റോഡ്‌സ്), നിര്‍മ്മല്‍ എന്‍ ആര്‍ (കേരളാ ഹെഡ്, ഓയോ റൂംസ്), വിജയ് മേനോന്‍ (നിരവധി ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ മെന്ററും ഹ്യൂമന്‍ റിസോഴ്‌സ് അക്കാഡമീഷ്യനും), ഡോ.ഉഷി മോഹന്‍ദാസ് (ഫൗണ്ടര്‍ സി ഇ ഒ & പ്രിന്‍സിപ്പല്‍ കോച്ച്, ഡോ. ഉഷിസ് വിസ്ഡം വര്‍ക്‌സ്, ബാംഗ്ലൂര്‍) തുടങ്ങിയവരാണ് പ്രഭാഷകര്‍.

മാനേജ്‌മെന്റ് സ്റ്റുഡന്റ്‌സ് കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ എസ് രാജ്‌മോഹന്‍ നായരും കോ-ചെയര്‍ ദീപക് എല്‍ അശ്വനിയും ആയിരിക്കും. കണ്‍വെന്‍ഷനില്‍ പങ്കെടു ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു രജിസ്റ്റര്‍ ചെയ്യുന്നതിന് കോളെജ് അധികാരികള്‍ക്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍, കേരള മാനേജ്‌മെന്റ് അസോസിയേഷന്‍, മാനേജ്‌മെന്റ് ഹൗസ്, പനമ്പിള്ളി നഗര്‍, കൊച്ചി – 682036 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

Comments

comments

Categories: Education