ഭാരതി ഇന്‍ഫ്രാടെല്‍ ഓഹരികള്‍ കെകെആറും കാനഡ പെന്‍ഷന്‍ പ്ലാനും വാങ്ങുന്നു

ഭാരതി ഇന്‍ഫ്രാടെല്‍ ഓഹരികള്‍ കെകെആറും കാനഡ പെന്‍ഷന്‍ പ്ലാനും വാങ്ങുന്നു

 

മുംബൈ: സ്വകാര്യ നിക്ഷേപ സ്ഥാപനമായ കെകെആറും ആഗോള നിക്ഷേപക മാനേജ്‌മെന്റ് സംരംഭമായ കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡും (സിപിപിഐബി) സുനില്‍ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി എയര്‍ടെല്ലിന്റെ ടവര്‍ ശാഖയായ ഭാരതി ഇന്‍ഫ്രാടെല്ലിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

എയര്‍ടെല്ലിന് നിലവില്‍ ഇന്‍ഫ്രാടെല്ലില്‍ 71.96 ശതമാനം ഉടമസ്ഥതയുണ്ട്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം, വൊഡാഫോണ്‍ തുടങ്ങിയ എതിരാളികളെ പ്രതിരോധിക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്ലിന് കൂടുതല്‍ ഫണ്ട് ആവശ്യമായതിനെ തുടര്‍ന്നാണ് ഓഹരികള്‍ വില്‍ക്കുവാന്‍ തയ്യാറെടുക്കുന്നത്.

ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമകളാകുന്നതിനുവേണ്ടി 40 ശതമാനം ഓഹരികള്‍ സാമ്പത്തിക നിക്ഷേപകരുടെ കണ്‍സോഷ്യമാക്കുന്നതിന് എയര്‍ടെല്‍ ലക്ഷ്യമിടുന്നുണ്ട്. നിക്ഷേപകരുടെ പ്രാഥമിക നിര്‍ദേശങ്ങളും വിലനിര്‍ണ്ണയവും അടിസ്ഥാനമാക്കി ഇത് ചിലപ്പോള്‍ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാക്കും. നിലവിലെ വിപണി മൂല്യമനുസരിച്ച് ഇന്‍ഫ്രാടെല്ലിന്റെ ഓഹരി വില്‍പ്പനയില്‍ ഏകദേശം 4 ബില്ല്യ ഡോളര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഭാരതി, വൊഡഫാണ്‍, ഐഡിയ സെല്ലുലാര്‍ എന്നിവയുടെ സംയുക്ത സംരംഭമായ രാജ്യത്തെ ഏറ്റവും വലിയ ടെലികോം ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സില്‍ ഭാരതി ഇന്‍ഫ്രാടെല്ലിന് 42 ശതമാനം ഉടമസ്ഥതയുണ്ട്. ഇന്‍ഡസിലെ ഓഹരിയോടൊപ്പം രാജ്യത്തുടനീളം 22 ടെലികോം കേന്ദ്രങ്ങളിലായി കമ്പനിക്ക് 90,000 ടവറുകളുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ കമ്പനി 3,292 കോടി രൂപയുടെ വരുമാനവും നികുതി ഒഴികെ 774 കോടിരൂപയുടെ ലാഭവും രേഖപ്പെടുത്തിയിരുന്നു.

Comments

comments

Categories: Branding

Related Articles