ബിസിനസ് സൗഹൃദ സംസ്ഥാനം: കേരളം ഇരുപതാം സ്ഥാനത്ത്

ബിസിനസ് സൗഹൃദ സംസ്ഥാനം: കേരളം ഇരുപതാം സ്ഥാനത്ത്

 

കൊച്ചി: രാജ്യത്തെ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് ഇരുപതാം സ്ഥാനം. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു സ്ഥാനം കൂടി കേരളം പിന്നിലേക്ക് മാറി. കേരളത്തില്‍ ബിസിനസ് അനുകൂല അന്തരീക്ഷം ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന സമയത്തും കേരളം ഇക്കാര്യത്തില്‍ ഇപ്പോഴും പിന്നിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലെ ദേശീയ ശരാശരിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ലോകബാങ്കും കേന്ദ്ര വ്യവസായ മന്ത്രാലയവും കൂടി തയാറാക്കിയ പട്ടികയില്‍ ആന്ധ്രപ്രദേശാണ് ഒന്നാം സ്ഥാനത്തുള്ളത്. തെലങ്കാനയും ഗുജറാത്തും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ത്രിപുര, സിക്കിം, ഗോവ, ജമ്മു&കശ്മീര്‍ എന്നിവയോടൊപ്പം പെട്ടെന്നുള്ള കുതിപ്പ് ആവശ്യമായ സംസ്ഥാനങ്ങളുടെ ഇടയിലാണ് കേരളത്തിന്റെ സ്ഥാനം. ഉത്തര്‍പ്രദേശ്(14), പശ്ചിമബംഗാള്‍(15), ഉത്തരാഖണ്ഡ്(9), ബീഹാര്‍(16) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു തൊട്ടു മുന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ മുതലുള്ള കണക്കുകളാണ് റാങ്കിങിനായി പരിഗണിച്ചതെന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരും ഒരു പോലെ ഈ അവസ്ഥയ്ക്ക് ഉത്തരവാദികളെന്നും ഐബിഎം സോഫ്റ്റ്‌വെയര്‍ സ്ഥാപക ചെയര്‍മാന്‍ വി കെ മാത്യു അഭിപ്രായപ്പെട്ടു.

Comments

comments