ജെറ്റ് എയര്‍വേസ് ലണ്ടനിലേക്കും നോര്‍ത്ത് അമേരിക്കയ്ക്കന്‍ നഗരങ്ങളിലേക്കും സര്‍വ്വീസുകള്‍ ആരംഭിക്കുന്നു

ജെറ്റ് എയര്‍വേസ് ലണ്ടനിലേക്കും നോര്‍ത്ത് അമേരിക്കയ്ക്കന്‍ നഗരങ്ങളിലേക്കും സര്‍വ്വീസുകള്‍ ആരംഭിക്കുന്നു

കൊച്ചി: ലണ്ടനിലെ ഹീത്രൂ വിമാനത്താവളം വഴി ഇന്ത്യയിലേയും വടക്കേ അമേരിക്കയിലേയും പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കു സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനു ജെറ്റ് എയര്‍വേസും ഡെല്‍റ്റ എയര്‍ലൈന്‍സും വെര്‍ജിന്‍ അറ്റ്‌ലാന്റിക്കും തമ്മില്‍ കോഡ്‌ഷെയര്‍ കരാര്‍ വച്ചു. രണ്ടോ മൂന്നോ വിമാനക്കമ്പനികള്‍ ഒരേ ഫ്‌ളൈറ്റ് തന്നെ പങ്കുവച്ച് ഉപയോഗിക്കുന്നതിനുള്ള കരാറിനെയാണ് കോഡ്‌ഷെയര്‍ എഗ്രിമെന്റ് എന്നു പറയുന്നത്.

നാളെ മുതല്‍ കരാര്‍ നിലവില്‍ വരും. ഇന്ത്യയ്ക്കും വടക്കേ അമേരിക്കയ്ക്കും ഇടയിലുള്ള ജെറ്റ് എയര്‍വേസ് യാത്രക്കാര്‍ക്ക് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍നിന്നു ഡെല്‍റ്റ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന ഒമ്പതു യുഎസ് ലക്ഷ്യസ്ഥാനങ്ങളിലേക്കു കണക്ഷന്‍ ഫ്‌ളൈറ്റ് ലഭിക്കും. അറ്റ്‌ലാന്റ, ബോസ്റ്റണ്‍, ഡെട്രോയിറ്റ്, മിനിയാപ്പോലീസ്, ന്യൂയോര്‍ക്ക്, ഫിലാദല്‍ഫിയ, പോര്‍ട്ട്‌ലാന്‍ഡ്, സോള്‍ട്ട് ലേക്ക് സിറ്റി, സീയാറ്റില്‍ എന്നിവിടങ്ങളിലേക്കാണ് കണക്ഷന്‍ ഫ്‌ളൈറ്റ് ലഭിക്കുക.

ഡെല്‍റ്റ, വെര്‍ജിന്‍ അറ്റ്‌ലാന്റിക് ഉപഭോക്താക്കള്‍ക്ക് ഹീത്രൂവില്‍നിന്നു ഇന്ത്യയിലേക്കുള്ള ജെറ്റ് എയര്‍വേസിന്റെ മുംബൈ, ഡല്‍ഹി ഫ്‌ളൈറ്റുകളില്‍ കണക്ഷന്‍ ലഭിക്കും. അവിടെ നിന്ന് ഇന്ത്യയിലെ 20 സ്ഥലങ്ങളിലേക്കു കോഡ്‌ഷെയര്‍ കണക്ഷന്‍ ഫ്‌ളൈറ്റും ലഭിക്കും. അഹമ്മദാബാദ്, അമൃത്‌സര്‍, ബംഗളരൂ, കോഴിക്കോട്, ചെന്നൈ, കൊച്ചി, കോയമ്പത്തൂര്‍, ഗോവ, ഹൈദരാബാദ്, ഇന്‍ഡോര്‍, ജെയ്പ്പൂര്‍, കൊല്‍കൊത്ത, ലക്‌നോ, മാംഗളൂര്‍, പൂനെ, തിരുവനന്തപുരം, വധോധര എന്നീ ലക്ഷ്യങ്ങളിലേക്കാണ് ജെറ്റ് എയര്‍വേസ് കണക്ഷന്‍ ഫ്‌ളൈറ്റ് ലഭിക്കുക.

ആംസ്റ്റാര്‍ഡാം എയര്‍പോര്‍ട്ട് വഴിയും പാരീസ് വഴിയും നിലവിലുള്ള കോഡ്‌ഷെയര്‍ എഗ്രിമെന്റിന്റെ പുറമേയാണ് പുതിയ റൂട്ട് നിലവലില്‍ വന്നിട്ടുള്ളത്. ”ഇന്ത്യയ്ക്കും വടക്കേ അമേരിക്കയ്ക്കും ഇടയില്‍ പ്രതിദിനം 11,000 പേര്‍ യാത്ര ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്കും യുഎസിനും യുകെയ്ക്കും ഇടയില്‍ വ്യാപാരവും വിനോദസഞ്ചാരവും വര്‍ധിച്ചുവരികയാണുതാനും. തങ്ങളുടെ ഉപഭോക്താക്കള്‍ക്കു അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ കൂടതല്‍ ഓപ്ഷനുകള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ. ഡെല്‍റ്റയുടെ ഒറ്റ ടിക്കറ്റുകൊണ്ട് ഹീത്രൂ വഴി യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം.” ഡെല്‍റ്റയുടെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് നാറ്റ് പൈപ്പര്‍ ചൂണ്ടിക്കാട്ടുന്നു.

”ഡെല്‍റ്റ എയര്‍ലൈന്‍സുമായുള്ള കോഡ്‌ഷെയര്‍ കരാര്‍ വഴി ജെറ്റ് എയര്‍വേസിന്റെ അതിഥികള്‍ക്കു യാതൊരു പ്രയാസവും കൂടാതെ ലണ്ടന്‍, പാരീസ്, ആംസ്റ്റര്‍ഡാം വഴി അമേരിക്കയിലെ 24 നഗരങ്ങളില്‍ ഒരു പ്രയാസവും കൂടാതെ എത്തിച്ചേരുവാന്‍ സാധിക്കും.” ജെറ്റ് എയര്‍വേസ് ഹോള്‍ടൈം ഡയറക്ടര്‍ ഗൗരംഗ് ഷെട്ടി പറഞ്ഞു. ഗവണ്‍മെന്റിന്റെ അനുമതിക്കു വിധേയമായി 2017-ല്‍ വെര്‍ജിന്‍ അറ്റ്‌ലാന്റിക് ജെറ്റ് എയര്‍വേസുമായുള്ള കോഡ്‌ഷെയര്‍ കരാറിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. ഹീത്രൂ വിമാനത്താവളം വഴി പ്രവര്‍ത്തിക്കുന്ന വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ ഫ്‌ളൈറ്റുകള്‍ യുഎസിലെ മിയാമി, സാന്‍ഫ്രാന്‍സിസ്‌കോ വാഷിംഗ്ടണ്‍ ഉള്‍പ്പെടെ പത്തു നഗരങ്ങളിലേക്കു കൂടി യാത്രാ സൗകര്യം വ്യാപിപ്പിക്കും. വെര്‍ജിന്‍ അറ്റലാന്റിക് ഇപ്പോള്‍ ഹീത്രൂ, ഡല്‍ഹി വഴി ജെറ്റ് എയര്‍വേസിന്റെ സഹായത്തോടെ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കു യാത്രാസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
”2017 വസന്തകാലം മുതല്‍ ജെറ്റ് എയര്‍വേസുമായുള്ള കോഡ്‌ഷെയര്‍ വഴി അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കും 10 യുഎസ് നഗരങ്ങളിലേക്കും ഹീത്രൂ വഴി കൂടുതല്‍ കണക്ഷന്‍ ലഭ്യമാക്കും.” വെര്‍ജിന്‍ അറ്റ്‌ലാന്റിക് കൊമേഴ്‌സ്യല്‍ ഇവിപി എറിക് എഫ് വാര്‍വിക് അറിയിച്ചു.

Comments

comments

Categories: Branding, Slider