ഉല്‍പ്പാദന മേഖല തിരിച്ചുവരവിന്റെ പാതയില്‍

ഉല്‍പ്പാദന മേഖല തിരിച്ചുവരവിന്റെ പാതയില്‍

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസം നിര്‍മാണ രംഗത്ത് വലിയ വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പുതിയ ഓര്‍ഡറുകള്‍ ധാരളമായി ലഭിച്ചതും, ഉല്‍പ്പാദനത്തിലെ വര്‍ധനയുമെല്ലാം ഉല്‍പ്പാദന മേഖല വലിയ തോതില്‍ വളര്‍ച്ച കൈവരിക്കുന്നതിന്റെ സൂചനകളാണെന്ന് നിക്കേയ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

22 മാസങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ചയാണ് ഉല്‍പ്പാദന മേഖല ഒക്‌റ്റോബര്‍ മാസത്തില്‍ രേഖപ്പെടുത്തിയതെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. 54.4 ആണ് ഒക്‌റ്റോബറിലെ മാനുഫാക്ചറിംഗ് പിഎംഐ രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ മാസം ഇത് 52.1 ആയിരുന്നു. സൂചികയില്‍ 50നു മുകളില്‍ രേഖപ്പെടുത്തുന്ന ഏതൊരു പോയിന്റും മേഖലയുടെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ് ഒക്‌റ്റോബര്‍ മാസത്തെ റിപ്പോര്‍ട്ട് തരുന്നതെന്നും, കഴിഞ്ഞ പാദത്തിലെ വളര്‍ച്ചയെ അടിത്തറയാക്കി കൊണ്ട് ഉല്‍പ്പാദന മേഖലയ്ക്ക് മുന്നേറാന്‍ സാധിക്കുമെന്നും സാമ്പത്തിക വിദഗ്ധന്‍ പൊള്യാന്ന ദേ ലിമ പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പലിശ നിരക്കില്‍ 25 അടിസ്ഥാന പോയിന്റുകള്‍ കൂടി കുറവു വരുത്താന്‍ അനുകൂലമായ സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നതെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള മികച്ച വളര്‍ച്ച പ്രകടമാക്കിയത്. ഓര്‍ഡറുകളിലും ഉല്‍പ്പാദനത്തിലും വര്‍ധന പ്രകടമാക്കാന്‍ ഇവര്‍ക്ക് സാധിച്ചും. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവ് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ പ്രതിഫലിച്ചതായും ഇത് ഈ വര്‍ഷം അവസാനം വരെ തുടരാനാണ് സാധ്യതയെന്നും ദേ ലിമ നിരീക്ഷിക്കുന്നു.

Comments

comments

Categories: Slider, Top Stories