ഹോക്കി ടീമിന് ഇന്ത്യയില്‍ ഉജ്ജ്വല സ്വീകരണം

ഹോക്കി ടീമിന് ഇന്ത്യയില്‍ ഉജ്ജ്വല സ്വീകരണം

 

ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് സ്വന്തം രാജ്യത്ത് ഉജ്ജ്വല സ്വീകരണം. ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഇന്ത്യന്‍ ഹോക്കി ടീമിനെ സ്വീകരിക്കുന്നതിനായി രാഷ്ട്രീയ പ്രമുഖര്‍, ആരാധകര്‍ തുടങ്ങിയ നിരവധി പേരാണ് വിമാനത്താവളത്തിലെത്തിയത്.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ വിജയത്തിന് ശേഷം രാഷ്ട്രീയ, സാമൂഹിക-സാംസ്‌കാരിക, കായിക രംഗത്തെ നിരവധി പ്രമുഖര്‍ ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ ഫൈനലില്‍ കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ പാക്കിസ്ഥാനെ 3-2നാണ് ഇന്ത്യ മറികടന്നത്. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്നതിന് ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.

Comments

comments

Categories: Sports