ചരക്കുസേവനമേഖലയ്ക്ക് മാതൃകയായി അങ്കിത് സെതിയ

ചരക്കുസേവനമേഖലയ്ക്ക് മാതൃകയായി അങ്കിത് സെതിയ

ഉപരിപഠനത്തിനായി യുഎസ്എയിലെ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ എത്തിപ്പെട്ട കാലം മുതല്‍ക്കേ ഭാവിയില്‍ ഏറ്റവും കരുത്താര്‍ജ്ജിക്കുന്ന മേഖലയായിരിക്കും ഇ-കൊമേഴ്‌സ് എന്നു അങ്കിത് സെതിയ തിരിച്ചറിഞ്ഞിരുന്നു. 2011ല്‍ ഇന്‍ഡസ്ട്രിയല്‍ സിസ്റ്റംസില്‍ എംഎസ്‌സി പൂര്‍ത്തിയാക്കി പിതാവിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ലോജിസ്റ്റിക്‌സ് സ്ഥാപനമായ ബാലൂര്‍ഘട്ട് ലോജിസ്റ്റിക്‌സില്‍ ചേരുമ്പോഴും ഈ ആശയം അങ്കിത് മനസില്‍ സൂക്ഷിച്ചിരുന്നു. പില്‍ക്കാലത്ത് വിജയകരമായ രീതിയില്‍ ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങള്‍ക്ക് ചരക്കുസേവന സൗകര്യം ലഭ്യമാക്കുന്ന ഹിപ്ഷിപ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ പിറവിയിലേക്ക് അങ്കിതിനെ നയിച്ചതും ഇതാണ്.

ട്രക്കുകളിലൂടെ ഒന്‍പതു മുതല്‍ 16 ടണ്‍ വരെ ചരക്കുകളാണ് പ്രതിദിനം ബാലൂര്‍ഘട്ട് ലോജിസ്റ്റിക്‌സ് മാറ്റിയിരുന്നത്. ചരക്കുഗതാഗതത്തിനായുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന രീതി ഡിജിറ്റല്‍ സമ്പ്രദായത്തിലേക്ക് മാറേണ്ടതുണ്ടെന്ന് അങ്കിത് വൈകാതെ മനസിലാക്കി. ഇതിനായി ചെറുകിട, ഇടത്തരം വാണിജ്യ സ്ഥാപനങ്ങളുടെ സേവനദാതാവായി അങ്കിത് മാറുകയായിരുന്നു. പിതാവുമായി തന്റെ ആശയം പങ്കുവെച്ചപ്പോള്‍ ഭാവിയില്‍ ഏറ്റവും ഉപകാരപ്രദമാകുന്ന ബിസിനസ് മാതൃകയായിരിക്കും ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് 2013ലാണ് ഹിപ്ഷിപ് കമ്പനിക്ക് അങ്കിത് രൂപം നല്‍കുന്നത്.

സ്ഥാപനം തുടങ്ങി ആദ്യവര്‍ഷം സാങ്കേതകികവിദ്യ ശക്തിപ്പെടുത്തുന്നതിനും ഹിപ്ഷിപ്പിന്റെ ഉല്‍പ്പന്ന വിഭാഗം വികസിപ്പിക്കുന്നതിനുമാണ് അങ്കിത് സമയം മാറ്റി വച്ചത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളുമായി സമീപിച്ച് ഹിപിഷിപ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കാനും സമാന്തരമായി അങ്കിത് പരിശ്രമിച്ചിരുന്നു. ആദ്യം അങ്കിത് സമീപിച്ച മൂന്നു സ്ഥാപനങ്ങള്‍ ഹിപ്ഷിപുമായി സഹകരിക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ 2016 ജനുവരി ആയപ്പോഴേക്കും അങ്കിതിന് ഈ മൂന്നു സ്ഥാപനങ്ങളേയും ഹിപ്ഷിപിലേക്ക് കൊണ്ടുവരാനായി.

ശരാശരി ചെറുകിട സംരംഭകന് 10 കിലോഗ്രാം ചരക്ക് ബെംഗളൂരുവില്‍ നിന്ന് ഡെല്‍ഹി വരെയെത്തിക്കുന്നതിന് 4,000 രൂപ ചെലവാകും. ഹിപ്ഷിപ്പിന് ഇതു പകുതി തുകയ്ക്ക് നടപ്പിലാക്കാന്‍ സാധിക്കും. സംരംഭകരുമായി ഹിപിഷിപ് നേരിട്ട് ഇടാപാട് നടത്തുന്നുവെന്നതാണ് ഇതിനു കാരണം. ഓരോ ഷിപ്പ്‌മെന്റിനും അഞ്ചു ശതമാനം മുതല്‍ 10 ശതമാനം വരെ പ്രതിഫലമായി ഹിപിഷിപ് നേടുന്നു. ഉപഭോക്താക്കള്‍ ഓണ്‍ലൈനായോ കൊറിയര്‍ കമ്പനി മുഖാന്തരമോ ഹിപ്ഷിപ്പിന്റെ പ്രതിഫലം അടയ്ക്കുന്നു. വെയര്‍ഹൗസുകളോ വാഹനങ്ങളോ ഇതിനായി ഹിപ്ഷിപ്പിന് ഉപയോഗിക്കേണ്ടി വരുന്നില്ല.

നിലവില്‍ ഇകൊംഎക്‌സ്പ്രസ്, ഷിപ്‌ഡെസ്‌ക്, ബ്ലാക്ക് ബക്ക് മുതലായ വമ്പന്‍ കമ്പനികളുമായാണ് അങ്കിതിന്റെ ഹിപ്ഷിപ് മത്സരിക്കുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡ് ആന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്‍ കണക്കുകള്‍ പ്രകാരം 200 ബില്യണ്‍ ഡോളര്‍ മൂല്യമാണ് രാജ്യത്തെ ലോജിസ്റ്റിക്‌സ് മേഖലയ്ക്കുള്ളത്. ഈ മേഖലയില്‍ അങ്കിതിനുള്ള അനുഭവം ഹിപ്ഷിപ്പിനെ വിജയത്തിലേക്ക് നയിക്കാന്‍ പര്യാപ്തമാണെന്ന് ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍ പദ്ധതിയായ എക്‌സ്‌ക്യുബേറ്ററിന്റെ സ്ഥാപകന്‍ ഗുഹേഷ് രാമനാഥന്‍ പറയുന്നു. നിലവില്‍ 10 ലക്ഷം ചെറുകിട, ഇടത്തരം വാണിജ്യസ്ഥാപനങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. നാലുകോടി സ്ഥാപനങ്ങള്‍ ഇതേ ശ്രേണിയില്‍ ആഭ്യന്തരമായി പ്രവര്‍ത്തിക്കുന്നു. ചരക്കുസേവന നികുതി പ്രാവര്‍ത്തികമാകുന്നതോടെ ഇന്ത്യയിലെ ലോജിസ്റ്റിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനികളില്‍ ഏറ്റവു വിജയകരമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് മാതൃകയായി ഹിപ്ഷിപ് മാറുമെന്നാണ് വിപണിനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Comments

comments

Categories: Branding