വിന്‍ഡോസ് ബഗിന്റെ വിശദാംശങ്ങള്‍ ഗൂഗ്ള്‍ പുറത്തുവിട്ടു

വിന്‍ഡോസ് ബഗിന്റെ വിശദാംശങ്ങള്‍ ഗൂഗ്ള്‍ പുറത്തുവിട്ടു

ന്യൂയോര്‍ക് : ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വിന്‍ഡോസ് ബഗിന്റെ വിശദാംശങ്ങള്‍ ഗൂഗിള്‍ വെളിപ്പെടുത്തി. വിന്‍ഡോസ് കെര്‍നെലിനെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ ബഗ്. ഉപയോക്താക്കളുടെ താല്‍പ്പര്യം പരിഗണിച്ചാണ് ഇത് തങ്ങള്‍ പുറത്തുവിടുന്നതെന്ന് ഗൂഗിള്‍ പറയുന്നു. ഇതേക്കുറിച്ച് പത്ത് ദിവസം മുമ്പ് മൈക്രോസോഫ്റ്റിനെ അറിയിച്ചിരുന്നതായും എന്നാല്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഇതുവരെ കമ്പനി നടത്തിയതായി അറിയിച്ചിട്ടില്ലെന്നും ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.

ക്രോം ഉപയോഗിക്കുന്നവരുടെ സുരക്ഷയ്ക്കായി തങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വിന്‍ഡോസിന്റെ കാര്യത്തില്‍ ഒരു കരുതലുമില്ലെന്നും ഗൂഗ്ള്‍ അറിയിച്ചു.

Comments

comments

Categories: Slider, Top Stories

Related Articles