ഗിഫി 72 മില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണം നടത്തി

ഗിഫി 72 മില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണം നടത്തി

ന്യൂയോര്‍ക്ക്: സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഗിഫി 72 മില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണം നടത്തിയതായി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗിഫി നിലവിലെ നിക്ഷേപകര്‍ക്കു പുറമെ ഡ്രാപെര്‍ ഫിഷെര്‍ ജര്‍വെട്‌സണ്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ വെഞ്ച്വേഴ്‌സ് പാര്‍ട്‌ണേഴ്‌സ് ,സിഎംസി കാപിറ്റല്‍ മുതലായ സ്ഥാപനങ്ങള്‍ മുഖാന്തരമാണ് നിക്ഷേപ സമാഹരണം നടത്തിയിട്ടുള്ളത്. പുതിയ നിക്ഷേപത്തിലൂടെ അലക്‌സ് ചംഗിന്റെ നേതൃത്വത്തിലുള്ള ഗിഫിയുടെ മൂല്യം 600 മില്യണ്‍ ഡോളറായി.

ഫെബ്രുവരി മാസത്തില്‍ 55 മില്യണ്‍ ഡോളറിന്റെ നിക്ഷേപസമാഹരണത്തിന് ഗിഫിക്കു കഴിഞ്ഞിരുന്നു. സ്വകാര്യ നിക്ഷേപകരില്‍ നിന്ന് ഇതുവരെ 151 മില്യണ്‍ ഡോളറാണ് ഗിഫി സമാഹരിച്ചിട്ടുള്ളത്. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗിഫി തങ്ങളുടെ ഗ്രാഫിക് ഇന്റര്‍ ചേഞ്ച് ഫോര്‍മാറ്റ് (ജിഐഎഫ്- സമൂഹമാധ്യമങ്ങളില്‍ മഞ്ഞ,ചുവപ്പ് നിറങ്ങളില്‍ കണപ്പെടുന്ന ഇമോജികള്‍ ) പ്രതിദിനം 10 കോടി ആളുകളാണ് കാണുന്നതെന്ന് അവകാശപ്പെട്ടു. ജിഐഎഫുകളുടെ യൂ ടൂബ് ആയി മാറാനാണ് ഗിഫി പദ്ധതിയിടുന്നതെന്ന് അടുത്തിടെ വാള്‍മാര്‍ട്ടിന് അനുവദിച്ച ഏഅഭിമുഖത്തില്‍ കമ്പനി സിഒഒ ആഡം ലിബ്‌സോഹ്ന്‍ പറഞ്ഞിരുന്നു.

ഗിഫി ഇപ്പോഴും വരമാനം ഉണ്ടാക്കാന്‍ തുടങ്ങിയിട്ടില്ല. എന്നാല്‍ നൈക്, മക്‌ഡൊനാള്‍ഡ്‌സ് തുടങ്ങിയ കമ്പനികള്‍ക്കായി ബ്രാന്‍ഡഡ് ജിഐഎഫ് നിര്‍മിക്കാന്‍ ഗിഫി ആരംഭിച്ചിട്ടുണ്ട്. പരസ്യങ്ങള്‍ക്കും ജിഐഎഫുകള്‍ക്കു രൂപം നല്‍ക്കുന്ന സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെയും ഭാവിയില്‍ വരുമാനം നേടാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

Comments

comments

Categories: Branding