പ്രോഗ്രാം നിര്‍മാണത്തിന് ദൂരദര്‍ശന്‍ അപേക്ഷ ക്ഷണിച്ചു

പ്രോഗ്രാം നിര്‍മാണത്തിന് ദൂരദര്‍ശന്‍ അപേക്ഷ ക്ഷണിച്ചു

ന്യൂഡെല്‍ഹി: തങ്ങളുടെ വിവിധ ചാനലുകളിലേക്ക് പ്രോഗ്രാമുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നും ദൂരദര്‍ശന്‍ അപേക്ഷ ക്ഷണിച്ചു. ദൂരദര്‍ശന്‍ ചാനലുകളില്‍ മികച്ച നിലവാരമുള്ള പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തുന്നതിന് പുതിയ രീതിയിലുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ദൂരദര്‍ശന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കരാറിലൂടെ വിവിധ ഉള്ളടക്കങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ഈ പദ്ധതിക്ക് പ്രസാര്‍ ഭാരതി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയതും നിലാവരമുള്ളതുമായ പ്രോഗ്രാമുകള്‍ ഉറപ്പാക്കുന്നതിനായി വിവിധ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു ആഎഫ്പി (റിക്വസ്റ്റ് ഫോര്‍ പ്രോപോസല്‍) ഡോക്യുമെന്റും ദൂരദര്‍ശന്‍ തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും ഇന്ത്യന്‍ ഭാഷകളിലുള്ള ഹ്രസ്വ ചിത്രം ഉള്‍പ്പെടെ പരമാവധി 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിനോദ പരിപാടികള്‍ നിര്‍മിച്ചിട്ടുള്ളവരും, ടെലിവിഷന്‍-ചലച്ചിത്ര നിര്‍മാണ രംഗത്തു നിന്ന് മൂന്ന് കോടി രൂപ വാര്‍ഷിക വിറ്റുവരവ് നേടിയിട്ടുള്ളതുമായ പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. റിയാലിറ്റി, ഗെയിം, ക്വിസ് തുടങ്ങിയ വാരാന്ത്യ പ്രോഗ്രാം വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ ആ വിഭാഗങ്ങളില്‍ 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാമുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചവരാകണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 22 ആണ്.

Comments

comments

Categories: Branding