ഡോകോമോ ഇടപാടിലെടുത്ത തീരുമാനങ്ങള്‍ ഡയറക്റ്റര്‍ ബോര്‍ഡിന്റെ അനുമതിയോടെ: മിസ്ട്രി

ഡോകോമോ ഇടപാടിലെടുത്ത തീരുമാനങ്ങള്‍ ഡയറക്റ്റര്‍ ബോര്‍ഡിന്റെ അനുമതിയോടെ: മിസ്ട്രി

 

ന്യൂഡെല്‍ഹി: എന്‍ടിടി ഡോകോമോ ഇടപാടിലെ തീരുമാനങ്ങള്‍ തന്നിഷ്ട പ്രകാരമായിരുന്നുവെന്ന ടാറ്റ ഗ്രൂപ്പിന്റെ ആരോപണം പിന്തള്ളി സൈറസ് മിസ്ട്രി രംഗത്ത്. ഡയറക്റ്റര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെയായിരുന്നു എല്ലാ തീരുമാനങ്ങളെന്നും പുറത്താക്കപ്പെട്ട ടാറ്റ സണ്‍സ് ചെയര്‍മാന്‍ പറഞ്ഞു.

എല്ലാ തീരുമാനങ്ങളും ബോര്‍ഡ് അംഗങ്ങളുടെ കൂട്ടായ തീരുമാനത്തിലൂടെയായിരുന്നുവെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയോ രത്തന്‍ ടാറ്റയുടെ അനുമതി ഇല്ലാതെയോ ഒരു തരത്തിലുള്ള നിര്‍ദേശവും ഉണ്ടായിട്ടില്ലെന്നും മിസ്ട്രി പറഞ്ഞു. എന്‍ടിടി ഡോകോമോയുമായുള്ള ഇടപാടിലെ എല്ലാ വിവരങ്ങളും രത്തന്‍ ടാറ്റയുടെയും ടാറ്റ ട്രസ്റ്റി എന്‍ എ സൂവാലയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories