ബാങ്ക് തട്ടിപ്പുകള്‍ ഏറുന്നു: സിവിസി കര്‍ശന നിലപാടിലേക്ക്

ബാങ്ക് തട്ടിപ്പുകള്‍ ഏറുന്നു: സിവിസി കര്‍ശന നിലപാടിലേക്ക്

ന്യൂഡെല്‍ഹി: വ്യവസായി വിജയ് മല്യയെപ്പോലുള്ള പല ഉന്നതന്മാരും ബാങ്ക് വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ല എന്ന ആരോപണങ്ങളുയരുന്നതിനാല്‍, പൊതുമേഖലാ ബാങ്കുകളില്‍ ഒരു കോടി രൂപയ്ക്കും അതിനു മുകളിലുമുള്ള കടബാധ്യതകള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്നത് നിര്‍ബന്ധമാക്കുന്നു. സിബിഐ അന്വേഷണം പോലുള്ള കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി ബാങ്കില്‍ നിന്ന് ജനറല്‍ മാനേജര്‍ റാങ്കിലുള്ള നാല് ഉദ്യോഗസ്ഥരെ സിവിസി തെരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സിബിഐയില്‍ നിന്നും ലഭ്യമായ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം 20,646 കോടി രൂപ മൂല്യമുള്ള 171 ബാങ്ക് തട്ടിപ്പുകളാണ് പരിശോധിച്ചത്. ഇത് കൂടാതെ, 1.20 കോടി രൂപയുടെ പോണ്‍സി സ്‌കീം ഉള്‍പ്പെട്ട കേസിലും അന്വേഷണം നടക്കുന്നുണ്ട്. അന്‍പത് കോടി രൂപയ്ക്കും അതിനു മുകളിലുമുള്ള ബാങ്ക് തട്ടിപ്പുകളിലെ അന്വേഷണ പുരോഗതി വീക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സിബിഐ, ബാങ്കുകള്‍ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതിമാസ യോഗങ്ങള്‍ കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കും. ഒരു കോടി രൂപയ്ക്കും അതിനു മുകളിലുമുള്ള വഞ്ചാനാ കേസുകള്‍ സംബന്ധിച്ച ഫ്രോഡ് മോണിറ്ററിംഗ് ആന്‍ഡ് റിപ്പോര്‍ട്ടിംഗ് മെക്കാനിസം ബാങ്കുകള്‍ സിവിസിയ്ക്കു മുന്‍പാകെ സമര്‍പ്പിക്കണം.

ഇതുവരെ ഇത് ആര്‍ബിആയ്ക്കു മാത്രമെ സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നുള്ളു-വിജിലന്‍സ് കമ്മീഷണര്‍ ടി എം ബാസിന്‍ പറഞ്ഞു. എല്ലാ തട്ടിപ്പുകളിലുമുള്ള പ്രവര്‍ത്തന രീതികളും ബാങ്കുകള്‍ സിവിസിയ്ക്ക് സമര്‍പ്പിക്കണം. ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാനും ആവശ്യമായ വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനും വേണ്ടി ഈ വിവരങ്ങള്‍ മറ്റ് ബാങ്കുകളുമായി പങ്കു വയ്ക്കണം. ഫ്രോഡ് മോണിറ്ററിംഗ് ആന്‍ഡ് റിപ്പോര്‍ട്ടിംഗ് (എഫ്എംആര്‍) സംവിധാനത്തിലൂടെ ബാങ്കുകളിലെ സെന്‍ട്രല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തട്ടിപ്പുകള്‍ ആര്‍ബിഐയെ അറിയിക്കണം. അന്‍പത് കോടി രൂപയ്ക്കും അതിനു മുകളിലുമുള്ള തട്ടിപ്പുകള്‍ നിരന്തരം സിവിസിയുടെ നിരീക്ഷണത്തിലായിരിക്കും-അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories
Tags: bank frauds, CVC

Related Articles