ഗോള്‍ നേട്ടത്തില്‍ അഗ്യൂറോയെ മറികടന്ന് കോസ്റ്റ

ഗോള്‍ നേട്ടത്തില്‍ അഗ്യൂറോയെ മറികടന്ന് കോസ്റ്റ

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗോള്‍ നേട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയെ ചെല്‍സിയുടെ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റ മറികടന്നു. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 40 ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡിലാണ് അര്‍ജന്റീന താരമായ അഗ്യൂറോയെ കോസ്റ്റ പിന്നിലാക്കിയത്.

സതാംപ്ടണിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സ്‌കോര്‍ ചെയ്തതോടെയാണ് ഡീഗോ കോസ്റ്റ 40 ഗോളുകള്‍ തികച്ചത്. 71 മത്സരങ്ങളില്‍ നിന്നുമാണ് അഗ്യൂറോ 40 ഗോളുകള്‍ സ്വന്തമാക്കിയതെങ്കില്‍ 64 കളികളില്‍ നിന്നായിരുന്നു കോസ്റ്റയുടെ നേട്ടം. ഇതോടെ കുറഞ്ഞ മത്സരങ്ങളില്‍ നിന്നും 40 ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ കോസ്റ്റ ആറാമതെത്തുകയും അഗ്യൂറോ ഒരു സ്ഥാനം പിന്നിലേക്ക് പോവുകയും ചെയ്തു.

പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ഡീഗോ കോസ്റ്റ ഇതിനോടകം ഒന്‍പത് ഗോളുകള്‍ സ്വന്തമാക്കി കഴിഞ്ഞു. കോസ്റ്റയുടെ ചെല്‍സി ലീഗില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. സീസണില്‍ ചെല്‍സി ലീഗ് ചാമ്പ്യന്മാരാകില്ലെന്ന് പ്രീമിയര്‍ ലീഗിലെ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ പ്രവചിച്ചിട്ടുണ്ടെങ്കിലും ഡീഗോ കോസ്റ്റ ഗോളടി തുടര്‍ന്നാല്‍ വിജയം സാധ്യമാക്കാന്‍ സാധിക്കും.

Comments

comments

Categories: Sports