പ്രവാസി പുനരധിവാസ പദ്ധതിയില്‍ കേന്ദ്രത്തിന് ഉദാസീനത: മുഖ്യമന്ത്രി

പ്രവാസി പുനരധിവാസ പദ്ധതിയില്‍ കേന്ദ്രത്തിന് ഉദാസീനത: മുഖ്യമന്ത്രി

 

തിരുവനന്തപുരം: വിദേശത്ത് പ്രതിസന്ധിയിലകപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള പുനരധിവാസ പദ്ധതികളുടെ കാര്യത്തില്‍ കേന്ദ്രം ഉദാസീന സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയം കേരളം വീണ്ടും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തു നിന്ന് 23.63 ലക്ഷം പ്രവാസികളാണുള്ളത്. ഇതില്‍ 90 ശതമാനം പേരും മധ്യേഷ്യന്‍ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരാണ്. 38.7 ശതമാനം പേര്‍ ഗള്‍ഫ് രാജ്യങ്ങളിലും 25.2 ശതമാനം പേര്‍ സൗദി അറേബ്യയിലുമാണുള്ളത്. മധ്യേഷ്യയിലെ നിരവധി രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തുനിന്നുള്ള ആയിരത്തിലധികം പ്രവാസികളാണ് പിരിച്ചുവിടല്‍ പ്രതിസന്ധി നേരിടുന്നതെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

പ്രവാസികളുടെ കൂട്ടത്തോടെയുള്ള പലായനങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് പല രാജ്യങ്ങളും പ്രാദേശിക തൊഴിലിടങ്ങളില്‍ സ്വന്തം രാജ്യത്തുനിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ട് ദേശീയവല്‍ക്കരണം പ്രഖ്യാപിക്കുകയാണെന്നും ഈ സാഹചര്യത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും ഈ വിഷയം സഭയുടെ മുന്‍പാകെ ഉന്നയിച്ചുകൊണ്ട് വ്യവസായിക വകുപ്പ് മുന്‍ മന്ത്രി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു.

Comments

comments

Categories: Slider, Top Stories