നവകേരളത്തിനായി മുഖ്യമന്ത്രിയുടെ പഞ്ചവത്സര പദ്ധതി

നവകേരളത്തിനായി മുഖ്യമന്ത്രിയുടെ പഞ്ചവത്സര പദ്ധതി

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തെ മാലിന്യ വിമുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യ വിമുക്ത കേരളത്തിനായുള്ള പ്രചരണം ഉടന്‍ തന്നെ ആരംഭിക്കും. പൊതുജനങ്ങളുടെ സഹകരണത്തോടെ ജലസ്രോതസ്സുകള്‍ വൃത്തിയാക്കി ശുദ്ധജലസ്രോതസ്സുകളാക്കി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ-മാലിന്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി കാര്യക്ഷമമായ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളപിറവി ദിനത്തില്‍ കേരളത്തെ ‘വെളിപ്രദേശത്ത് മലമൂത്രവിസര്‍ജനം ഇല്ലാത്ത സംസ്ഥാന’മായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള സുസ്ഥിരവികസനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയുന്ന ‘ഹരിത കേരളം’, സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള ‘ലൈഫ് പ്രൊജക്ട്’ എന്നീ പദ്ധതികള്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ശാസ്ത്ര-സാങ്കേതികവിദ്യയുടെ മുദ്ര പതിഞ്ഞ പുതിയ യുഗത്തിലാണ് നാം ജീവിക്കുന്നത്. ഈ വിപ്ലവത്തിന്റെ ആവേശം നാം ഉള്‍ക്കൊള്ളണം. പരമ്പരാഗത ആശയങ്ങള്‍ക്ക് ഉപരിയായി ചിന്തിക്കാനും പദ്ധതികള്‍ നടപ്പിലാക്കാനും നമുക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂഉടമസ്ഥാവകാശം, അടിസ്ഥാന വ്യവസായത്തിന്റെ ദേശസാല്‍ക്കരണം, ഭൗതിക സ്വത്തിനെ വിദേശ ഉടമസ്ഥതയില്‍ നിന്ന് മോചിപ്പിക്കല്‍, സാര്‍വത്രിക വിദ്യാഭ്യാസം തുടങ്ങിയവയുടെ ഘടനകളില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇഎംഎസ് സര്‍ക്കാര്‍ അടിത്തറ പാകിയ കേരള മാതൃക പൂര്‍ണമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഇത് നടപ്പിലാക്കാനും കേരളത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ശ്രമിക്കുമെന്നും മുഖ്രമന്ത്രി പറഞ്ഞു.

Comments

comments

Categories: Slider, Top Stories