സിയാല്‍ ശീതകാല ഷെഡ്യൂള്‍: പ്രതിവാരം 1294 സര്‍വീസുകള്‍

സിയാല്‍ ശീതകാല ഷെഡ്യൂള്‍:  പ്രതിവാരം 1294 സര്‍വീസുകള്‍

 
കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 2016-17 ശീതകാല ഷെഡ്യൂള്‍ നിലവില്‍ വന്നു. 2017 മാര്‍ച്ച് 25 വരെ പ്രാബല്യത്തിലുള്ള നിലവിലെ ഷെഡ്യൂളില്‍ 1294 പ്രതിവാര സര്‍വീസുകളുണ്ട്. കഴിഞ്ഞ വേനല്‍ക്കാല ഷെഡ്യൂളില്‍ ഇത് 1142 ആയിരുന്നു.

കുവൈറ്റ് എയര്‍ലൈന്‍സ്, മലിന്‍ഡോ എയര്‍, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് എന്നിവ രാജ്യാന്തര സെക്ടറിലും എയര്‍ ഏഷ്യ ഇന്ത്യ, ഇന്‍ഡിഗോ, എയര്‍ പെഗാസസ് എന്നീ എയര്‍ലൈനുകള്‍ ആഭ്യന്തര സെക്ടറുകളിലും സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ ഷെഡ്യൂള്‍ പ്രകാരം രാജ്യാന്തര സെക്ടറില്‍ ദുബായിലേയ്ക്കാണ് ഏറ്റവുമധികം സര്‍വീസുകളുള്ളത്. പ്രതിവാരം 60 സര്‍വീസുകള്‍. അബുദാബി (35), മസ്‌ക്കറ്റ് (34), ഷാര്‍ജ (28), കുലാലംപൂര്‍ (18), ബാങ്കോക്ക് (7), സിംഗപ്പൂര്‍(14) എന്നിവിടങ്ങളിലേയ്ക്കാണ് മറ്റ് പ്രമുഖ സര്‍വീസുകള്‍. ആഭ്യന്തര മേഖലയില്‍ ഡല്‍ഹിയിലേയ്ക്ക് പ്രതിവാരം 99 ഉം മുംബൈയിലേയ്ക്ക് 57 ഉം ബെംഗലൂരുവിലേയ്ക്ക് 56 ഉം സര്‍വീസുകളുണ്ട്. അഗത്തി, അഹമ്മദാബാദ്, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിങ്ങനെയാണ് നേരിട്ട് സര്‍വീസുള്ള വിമാനത്താവളങ്ങള്‍.

രാജ്യാന്തര മേഖലയിലേയ്ക്ക് 20 ഉം ആഭ്യന്തര മേഖലയിലേയ്ക്ക് ഒമ്പതും എയര്‍ലൈനുകള്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.7 ദശലക്ഷം പേരാണ് കൊച്ചി വിമാനത്താവളത്തിലൂടെ യാത്രചെയ്തത്.

Comments

comments

Categories: Branding, Slider