തലവരി വാങ്ങിയാല്‍ പിഴ പത്തിരട്ടി: സിബിഎസ്ഇ

തലവരി വാങ്ങിയാല്‍ പിഴ പത്തിരട്ടി: സിബിഎസ്ഇ

 

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ നിന്ന് തലവരിപ്പണം വാങ്ങുന്ന സ്‌കൂളുകള്‍ വാങ്ങുന്ന തുകയുടെ പത്തിരട്ടി തുക പിഴയായി നല്‍കേണ്ടി വരുവെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വിവിധ പേരുകളിലായി തലവരിപ്പണം വാങ്ങുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകള്‍ സംഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നാണ് സിബിഎസ്ഇ ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിലെ ഒരു സ്‌കൂളിനെ സംബന്ധിച്ച് ഇത്തരത്തിലൊരു പരാതി നേരത്തേ സംസ്ഥാന ബാലാവകാശ കമ്മിഷനു മുന്‍പാകെ എത്തിയിരുന്നു. സിബിഎസ്ഇ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് തലവരിയെന്ന് ബാലാവകാശ കമ്മിഷന്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് സിബിഎസ്ഇ തങ്ങളുമായി അഫിലിയേറ്റ് ചെയ്ത എല്ലാ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് വ്യക്തത വരുത്തി നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കുന്നതിനുള്ള ചുമതല ആര്‍ക്കാണെന്ന് വ്യക്തമല്ല.

Comments

comments

Categories: Slider, Top Stories

Related Articles