രഹാനെയ്ക്ക് ദീപാവലി സമ്മാനം നല്‍കി ആര്യന്‍ റോബന്‍

രഹാനെയ്ക്ക് ദീപാവലി സമ്മാനം നല്‍കി ആര്യന്‍ റോബന്‍

 

മുംബൈ: ടീം ഇന്ത്യ ക്രിക്കറ്റ് താരം അജിങ്ക്യ രാഹാനെയ്ക്ക് ദീപാവലി സമ്മാനം നല്‍കി ജര്‍മന്‍ ക്ലബ് ഫുട്‌ബോളിലെ വമ്പന്മാരായ ബയണ്‍ മ്യൂണിക്കിന്റെ ഹോളണ്ട് താരം ആര്യന്‍ റോബന്‍.

അജിങ്ക്യ രഹാനെയുടെ പേരെഴുതിയ ബയണ്‍ മ്യൂണിക് ജഴ്‌സിയാണ് ഫുട്‌ബോള്‍ സൂപ്പര്‍ താരം തന്റെ സുഹൃത്തായ ഇന്ത്യന്‍ ക്രിക്കറ്റര്‍ക്ക് സമ്മാനിച്ചത്. ആര്യന്‍ റോബന്‍ സമ്മാനം നല്‍കിയ വിവരം രഹാനെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

ഇതിന് പകരമായി അജിങ്ക്യ രഹാനെ തന്റെ തന്നെ പേരെഴുതിയ ഇന്ത്യന്‍ ജഴ്‌സി ആര്യന്‍ റോബന് അയച്ചു കൊടുത്തു. തനിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം നല്‍കിയ സമ്മാന വിവരം ബയണ്‍ മ്യൂണിക്കിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആര്യന്‍ റോബനും ഷെയര്‍ ചെയ്തിട്ടുണ്ട്.

Comments

comments

Categories: Sports