ആദിവാസി ജനതയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സര്‍ക്കാരിന്റെ സമഗ്ര പദ്ധതി

ആദിവാസി ജനതയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സര്‍ക്കാരിന്റെ സമഗ്ര പദ്ധതി

കണ്ണൂര്‍: ആദിവാസി, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കായി ആരോഗ്യസംരക്ഷണത്തിന് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി ആദിവാസി കോളനികളിലും തീരപ്രദേശ മേഖലകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തുകയും ആവശ്യമായ ചികിത്സയും മറ്റ് സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ആദിവാസി ക്ഷേമ, വികസന പ്രോജക്ട്, ഫിഷറീസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പിലാക്കുക.

ആദിവാസി കോളനികളിലെയും തീരപ്രദേശ ഗ്രാമങ്ങളിലെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരുടെയും ക്ഷേമത്തിനായിരിക്കും പദ്ധതി ഊന്നല്‍ നല്‍കുക. ഗര്‍ഭിണികളുടെ ആരോഗ്യ പരിചരണവും പദ്ധതിയുടെ ഭാഗമായി ഉണ്ട്. എല്ലാ മാസവും ആരോഗ്യ പ്രവര്‍ത്തകര്‍ ആദിവാസി കോളിനികളും തീരപ്രദേശ ഗ്രാമങ്ങളും സന്ദര്‍ശിച്ച് ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തും. പരിശോധനാ ക്യാമ്പുകളും മരുന്നു വിതരണവും നടത്തും. കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി മൂന്ന് വാഹനങ്ങള്‍ പദ്ധതിക്കായി നല്‍കിയിട്ടുണ്ട്. എംപിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് പദ്ധതിയുടെ അധികൃതര്‍ അറിയിച്ചു.

പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യേണ്ട രോഗികളെ മികച്ച ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Comments

comments

Categories: Politics