സാംസംഗ് ഗാലക്‌സി എസ്8 നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

സാംസംഗ് ഗാലക്‌സി എസ്8 നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

സിയോള്‍: സാംസംഗ് കമ്പനി ഗാലക്‌സി എസ്8 സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു. ഗാലക്‌സി നോട്ട് 7 ഉപയോക്താക്കള്‍ക്കു ഉല്‍പ്പന്നം വിപണിയിലവതരിപ്പിക്കും മുന്‍പേ നിരവധി ഓഫറുകളും വിലക്കിഴിവും സാംസംഗ് വാഗ്ദാനം ചെയ്യുന്നതായി ടെക് നിരീക്ഷകര്‍ വ്യക്തമാക്കി.

ഗാലക്‌സി എസ്8 സ്മാര്‍ട്ട് ഫോണുകള്‍ക്കു പുതിയ ഡിസൈനായിരിക്കും ഉണ്ടായിരിക്കുകയെന്ന് സാംസംഗ് വൈസ് പ്രസിഡന്റ് കൈയോംഗ് തായി വാള്‍സ്ട്രീറ്റ് ജേണലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. മെച്ചപ്പെട്ട കാമറയും ഭേദപ്പെട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങളും പുതിയ ഫോണില്‍ ഉണ്ടായിരിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്തിടെ സാംസംഗ് വിവ് ലാബ്‌സ് എന്ന ഇലക്ട്രോണിക് സ്ഥാപനത്തെ ഏറ്റെടുത്തത് ഗാലക്‌സി എസ്8 സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണം ലക്ഷ്യം വച്ചാണെന്ന് വിപണിനിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. നോട്ട് 7 അമിതമായി ചൂടായി പൊട്ടിത്തെറിച്ചതു മൂലം കമ്പനിക്ക് നേരിടേണ്ടി വന്ന നാണക്കേട് ഗാലക്‌സി എസ്8 സ്മാര്‍ട്ട്‌ഫോണുകളിലൂടെ മറികടക്കാമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Branding