മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്: നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ കേരള പൊലീസ്

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്: നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ കേരള പൊലീസ്

 

തിരുവനന്തപുരം: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്, ഡയറക്ട് സെല്ലിങ് എന്റിറ്റീസ് എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി നടപ്പിലാക്കാന്‍ കേരള പൊലീസ് തീരുമാനിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മാസം പുറത്തിറക്കിയ മണി ചെയിന്‍ മാതൃകയിലുള്ള പ്രവര്‍ത്തനങ്ങളും ഉപഭോക്താക്കളെ ആകര്‍ഷിച്ച് നേരിട്ട് വില്‍ക്കുന്ന ഏജന്റിന് ഇന്‍സെന്റീവ് നല്‍കുന്നതും സര്‍ക്കാര്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ നിരോധനങ്ങളെല്ലാം കാറ്റില്‍ പറത്തികൊണ്ട് മണി ചെയിന്‍ മാതൃകയിലുള്ള നിരവധി ബിസിനസുകള്‍ സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാനദണ്ഢങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

നികുതി വിഭാഗം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മണി ചെയിന്‍ മാതൃകകളോ, ഉപഭോക്തൃ ശൃംഖലയോ സൃഷ്ടിക്കാന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് പോലുള്ളവയ്ക്ക് സാധിക്കില്ല. മള്‍ട്ടി മാര്‍ക്കറ്റിങ്, ഡയറക്ട് സെല്ലിങ് എന്റിറ്റീസ് എന്നിവ കേരള ജനറല്‍ സെയില്‍സ് ടാക്‌സ,് വാല്യു ആഡഡ് ടാക്‌സ് ആന്‍ഡ് ഇന്‍കം ടാക്‌സ് ആക്ട് എന്നിവയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ബിസിനസിന്റെ സ്വഭാവം വ്യക്തമാക്കണമെന്നുമാണ് ചട്ടം. കൂടാതെ കമ്പനിയുടെ വൈബ്‌സൈറ്റില്‍ ആവശ്യമായ വിവരങ്ങളെല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുകയും വേണം.

Comments

comments

Categories: Business & Economy