സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ നാലാം സ്ഥാനവുമായി ഒപ്പോ

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ നാലാം സ്ഥാനവുമായി ഒപ്പോ

കാലിഫോര്‍ണിയ: ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒപ്പോ നാലാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. ഗവേഷക സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്റെ കണക്കുപ്രകാരം മൂന്നാം പാദത്തില്‍ 25.3 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി കയറ്റുമതി ചെയ്തത്. അതായത് 121.6 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച ഒപ്പോ കൈവരിച്ചു. ഒപ്പോയുടെ സെല്‍ഫി എഫ്1 പ്ലസ് സമാര്‍ട്ട്‌ഫോണ്‍ ഈ നേട്ടം കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പോയുടെ പ്രധാന വിപണികളിലൊന്നായ ചൈനയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒപ്പോയുടെ ഉല്‍പ്പന്നമാണ് സെല്‍ഫി എഫ്1 പ്ലസ്.

Comments

comments

Categories: Branding