ബ്രാന്‍ഡഡ് ഇന്റീരിയറുകളുമായി ന്യൂക്ലിയസ് ഇന്‍സൈഡ്‌സ്

ബ്രാന്‍ഡഡ് ഇന്റീരിയറുകളുമായി ന്യൂക്ലിയസ് ഇന്‍സൈഡ്‌സ്

 

കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖരായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ് ഇന്ത്യയിലാദ്യമായി നൂതനമായ ബ്രാന്‍ഡഡ് ഇന്റീരിയറുകള്‍ അവതരിപ്പിച്ചു. വീടുകള്‍ക്കും ജോലിസ്ഥലത്തിനും അനുയോജ്യമാകും വിധത്തില്‍ അവരവരുടെ താല്‍പര്യാനുസരണം സജ്ജീകരിക്കാനുതകുന്ന രൂപകല്‍പനയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടിയാണ് ന്യൂക്ലിയസ് ഇന്‍സൈഡ്‌സ് അവതരിപ്പിച്ചത്. മാനേജിംഗ് ഡയറക്ടര്‍ എന്‍ പി നിഷാദ്, ഡയറക്ടര്‍മാരായ എന്‍ പി നൗഷാദ്, എന്‍ പി നാഷിദ്, അബ്ദുള്‍ നാസര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമായും നാല് പേരുകളിലാണ് ഇന്റീരിയര്‍ ഡിസൈനുകള്‍ ന്യൂക്ലിയസ് അവതരിപ്പിച്ചിരിക്കുന്നത്. പരിഷ്‌കൃതവും കാലികവും ആധുനികവുമായ രൂപകല്‍പനയിലുള്ള അലാ മോഡ്, തടി ഉപയോഗിച്ച് പരമ്പരാഗതരീതിയിലുള്ള പെരുന്തച്ചന്‍, ആഡംബരമായ ക്ലാസിക് അറബിക് ഇന്റീരിയറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് താസ്മിം, വ്യക്തിപരമായ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന എക്ലെറ്റിക്കോ എന്നിവയാണ് അവ. സ്വന്തം ഫാക്ടറിയില്‍ ഇറക്കുമതി ചെയ്ത
ഉപകരണങ്ങളുപയോഗിച്ച് വിദഗ്ധരായ തൊഴിലാളികളാണ് ഇവയെല്ലാം തയാറാക്കിയിരിക്കുന്നത്.

Comments

comments

Categories: Branding